ബാല്യകാലത്തെ മാനസികാഘാതങ്ങള്‍ പില്‍ക്കാലത്ത് മാനസികപ്രശ്‌നങ്ങള്‍ മാത്രമല്ല ശാരീരികമായ അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ചെറുപ്പത്തില്‍ ശാരീരികമോ, ലൈംഗികമോ, വൈകാരികമോ ആയി അധിക്ഷേപിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തിട്ടുള്ള കുട്ടികള്‍ മുതിര്‍ന്നവരാകുമ്പോള്‍ വിട്ടുമാറാത്ത വേദനകള്‍ പലതും കൂടെക്കൂടാമെന്നാണ് ഗവേഷണത്തില്‍ പറയുന്നു. ശാരീരിക, വൈകാരിക പീഢനങ്ങളോ അവഗണനയോ മാത്രമല്ല ഗാര്‍ഹി പീഠനം, ലഹരിക്ക് അടിമപ്പെടല്‍, പ്രിയപ്പെട്ടവരുടെ നഷ്ടം തുടങ്ങിയ ആഘാതങ്ങളെല്ലാം പിന്നീട് പലതരം ശാരീരിക വേദനകളായി പ്രത്യക്ഷപ്പെടാമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുറംവേദന, തലവേദന, മൈഗ്രെയ്ന്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി വരാമെന്നും ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യാന്‍ തടസ്സമാകുന്ന രീതിയില്‍ ഇവ അനുഭവപ്പെടാമെന്നും ഗവേഷകര്‍ പറയുന്നു. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് സൈകോട്രോമറ്റോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സതേണ്‍ ഡെന്മാര്‍ക്കിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.
രാജ്യത്ത് തിങ്കളാഴ്ച 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് നാലരക്കോടി പേര്‍ക്കാണ്. ഇതില്‍ 98.81 ശതമാനം പേരും രോഗമുക്തരായി. 5.33 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് കണക്കുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലും വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ കൊറോണ കേസുകള്‍ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. രാജ്യത്ത് ജെ.എന്‍ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേര്‍ക്കും വീട്ടില്‍ തന്നെ ചികിത്സിച്ച് മറ്റാവുന്ന തീവ്രതയെ വൈറസ്സിന് ഉള്ളുവെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആശുപത്രി കേസുകളുടെ എണ്ണം കൂടുന്നില്ല. മറ്റു അസുഖങ്ങളുമായി എത്തുന്നവര്‍ക്കാണ് കോവിഡ് സ്ഥീരീകരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 22 ആണ്. അതേ സമയം ജെ .എന്‍ 1 ന്റെ ലക്ഷണങ്ങള്‍ എന്താണെന്ന് നിലവില്‍ കണ്ടെത്തിയിട്ടില്ല.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ വിഭാഗത്തില്‍ ഇബസ് മെഷീന്‍ സൗകര്യം തുടങ്ങി. പലതരത്തിലുള്ള നെഞ്ചുരോഗങ്ങളെ വളരെ കൃത്യതയോടെ നിര്‍ണ്ണയിക്കാന്‍ ഈ മെഷീന്‍ വഴി സാധിക്കും. ശ്വാസക്കുഴലുകള്‍ക്ക് ഉള്ളിലുള്ള മുഴകള്‍ സാധാരണ എന്‍ഡോസ്‌കോപ്പ് മുഖേന പരിശോധിക്കുവാന്‍ കഴിയും. എന്നാല്‍ ശ്വാസക്കുഴലുകള്‍ക്ക് പുറമെ സ്ഥിതിചെയ്യുന്ന ക്യാന്‍സര്‍ മുഴകള്‍, ലസിതാ ഗ്രന്ഥികള്‍ എന്നിവ കണ്ടെത്തുന്നതിന് ഈ മെഷീനിലുള്ള എന്‍ഡോസ്‌കോപ്പിന്റെ അഗ്രഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന അള്‍ട്രാ സൗണ്ട് പ്രൊസസ്സര്‍ ഉപയോഗിച്ച് കണ്ടെത്തുന്നതിനും, പ്രത്യേക സൂചി ഉപയോഗിച്ച് കുത്തിയെടുത്ത് പരിശോധിച്ചു രോഗം നിര്‍ണ്ണയിക്കുന്നതിനും കഴിയും. കൂടാതെ നെഞ്ചിനകത്തെ ശ്വാസകോശ ക്യാന്‍സര്‍ നിര്‍ണയിക്കുന്നതിനും സ്റ്റേജിംഗ് നടത്തുന്നതിനും ടി. ബി, സര്‍ക്കോയ്ഡസിസ് രോഗങ്ങള്‍ എന്നിവ നിര്‍ണയിക്കുന്നതിനും കഴിയും എന്നതാണ് മെഷീന്റെ പ്രത്യേകത. സ്വകാര്യ ആശുപത്രികളില്‍ മുപ്പതിനായിരം രൂപയോളം ആവശ്യമുള്ള ഈ അതി നൂതന സാങ്കേതിക പരിശോധനയാണ് മെഡിക്കല്‍ കോളേജിലൂടെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ നിന്നും 1.9 കോടി രൂപ ചെലവിട്ടാണ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post