അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി ക്രിസ്തുമസ് കാര്‍ഡും ആശംസകളുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എസ്എംഎ ടൈപ്പ് 2 ബാധിച്ച എറണാകുളം സ്വദേശിനി ആയിഷ അഫ്രീന്‍ വരച്ച ചിത്രമാണ് ഇത്തവണ ക്രിസ്തുമസ് ആശംസ പങ്കുവയ്ക്കുന്നതിനായി മന്ത്രി തെരഞ്ഞെടുത്തത്. ഫേസ്ബുക്കില്‍ മന്ത്രി ക്രിസ്തുമസ് കാര്‍ഡും ആയിഷയുടെ ചിത്രവും പങ്കുവച്ചു. എസ്എംഎ പോലുള്ള അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചവരുടെ ചികിത്സയ്ക്കായുള്ള പുതിയ പദ്ധതി സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ചെലവേറിയ മരുന്നുകളും ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുവാന്‍ കഴിഞ്ഞത് ഈ വര്‍ഷത്തെ വലിയ സന്തോഷമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൂച്ചയെ വളര്‍ത്തുന്നവര്‍ക്ക് മാനസിക വൈകല്യമുണ്ടാകാന്‍ സാധ്യതയെന്ന് പഠനറിപ്പോര്‍ട്ട്. പൂച്ചയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് സ്‌കീസോഫ്രീനിയ എന്ന സങ്കീര്‍ണ്ണമായ മസ്തിഷ്‌ക വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു. പൂച്ചകളുടെ ദേഹത്തുള്ള ടോക്‌സോപ്ലാസ്മ ഗോണ്‍ഡീ എന്ന ഏകകോശ ജീവികളെയാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പൂച്ചയുടെ കടിയിലൂടെയോ സ്രവങ്ങളിലൂടെയോ ആണ് രോഗ ബാധയുണ്ടാകുന്നത്. നാഡീവ്യവസ്ഥയില്‍ നുഴഞ്ഞു കയറി ഇവ ന്യൂറോ ട്രാന്‍സ്മിറ്ററുകളെയാണ് നേരിട്ട് ബാധിക്കുക. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. യുഎസ്, യുകെ പോലുള്ള 11 രാജ്യങ്ങളില്‍ ആണ് പഠനം നടത്തിയത്. 44 വര്ഷം നടത്തിയ 17 പഠനങ്ങളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്നത്.
കണ്ണുകള്‍ 3ഡി സ്‌കാന്‍ ചെയ്ത് വൃക്കരോഗം നേരത്തേ നിര്‍ണയിക്കാന്‍ കഴിയുമെന്ന് പഠനം. എഡ്വിന്‍ബ്രാ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഉയര്‍ന്ന മാഗ്‌നിഫിക്കേഷനിലുള്ള ഇമേജുകള്‍ ഉപയോഗിച്ചാണ് ഈ സ്‌കാനിംഗ് നടത്തുന്നത്. റെറ്റിനകളുടെ കട്ടി നോക്കിയാണ് വൃക്കകളുടെ തകരാര്‍ കണ്ടുപിടിക്കുക. വൃക്കരോഗമുള്ളവരില്‍ നേത്രപടം തീരെ നേര്‍ത്തതായും മറ്റുള്ളവരില്‍ സാധാരണ കനത്തിലും ഗവേഷകര്‍ കണ്ടെത്തി. കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ശേഷം രോഗികളില്‍ നേത്രപടലം മുമ്പത്തെ രീതിയിലായെന്നും ഇവര്‍ നിരീക്ഷിച്ചു. വൃക്കകളുടെ രോഗനിര്‍ണയത്തില്‍ നിര്‍ണായക വഴിത്തിരിവാണ് കണ്ടുപിടിത്തം. എങ്കിലും ഈ വിദ്യ പ്രാബല്യത്തില്‍ വരുത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു.
നട്‌സ് ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബദാം, വാള്‍നട്‌സ്, കശുവണ്ടി, ഹേസല്‍നട്‌സ്, പിസ്ത, ബ്രസീല്‍ നട്‌സ് പോലുള്ള നട്‌സ് വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം കണ്ടെത്തി. ദിവസവും 30 ഗ്രാം നട്‌സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. നട്‌സില്‍ അടങ്ങിയിരിക്കുന്ന അര്‍ജിനൈന്‍, ഗ്ലൂട്ടമൈന്‍, സെറൈന്‍, പോലുള്ള അമിനോ ആസിഡുകള്‍ മൂഡ് മെച്ചപ്പെടുത്തുമെന്ന് ഗവേഷണത്തില്‍ പറയുന്നു. സ്‌പെയ്‌നിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. യുകെ ബയോബാങ്കിലെ ശരാശരി 58 വയസ്സ് പ്രായമുള്ള 13,000 പേരുടെ ഡേറ്റയാണ് പഠനത്തിനായി പരിശോധിച്ചത്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post