ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ് തന്നെ അല്‍സ്‌ഹൈമേഴ്‌സ് രോഗസാധ്യത കണ്ടെത്താന്‍ രക്തപരിശോധന കണ്ടെത്തി ശാസ്‌ത്രലോകം. സ്വീഡന്‍, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്‌ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ജാമാ ന്യൂറോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പി-താവോ217 എന്ന പ്രോട്ടീന്റെ സാന്നിധ്യം പരിശോധിക്കുന്നതിലൂടെ അല്‍സ്‌ഹൈമേഴ്‌സ് സംബന്ധിച്ച പ്രവചനം നടത്താന്‍ സാധിക്കുമെന്നാണ് പഠനം പറയുന്നത്. പ്ലാസ്‌മ-താവോ217 അല്‍സ്‌ഹൈമേഴ്‌സ് രോഗികളിലെ നാഡീവ്യൂഹ നാശത്തിന്റെ വ്യാപ്‌തി പ്രതിഫലിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. ചെലവേറിയ തലച്ചോറിന്റെ സ്‌കാനുകള്‍ക്കും പകരം ഈ രക്തപരിശോധനയിലൂടെ കൂടുതല്‍ ഫലപ്രദമായി അള്‍സ്‌ഹൈമേഴ്‌സ് സൂചനകള്‍ ലഭിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. തലച്ചോറിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട സൂചന നല്‍കുന്ന ബയോമാര്‍ക്കറാണ് പി-താവോ217 പ്രോട്ടീന്‍.
Discussion about this post