വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പത്തു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ ഹൃദ്യം എന്ന തന്റെ പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യമായി ചെയ്തുനല്‍കി സഹജീവി സ്‌നേഹത്തിലും താരമായിരിക്കുകയാണ് മലയാളികളുടെ പ്രീയപ്പെട്ട മമ്മുക്ക. പക്ഷാഘാതംമൂലം തളര്‍ന്നുപോയ തിരുവനന്തപുരം സ്വദേശി ബിന്ദുവിനാണ് മമ്മൂട്ടി തുണയായത്. ബിന്ദുവിന്റെ സാഹചര്യം മുന്‍ മന്ത്രി ജോസ് തെറ്റയിലിലൂടെ അറിഞ്ഞ മമ്മൂട്ടി, ആലുവ രാജഗിരി ആശുപത്രിയില്‍ ശസ്ത്രക്രീയയ്ക്കുള്ള അവസരമൊരുക്കുകയായിരുന്നു. ചാരിറ്റി എന്ന പേരില്‍ പത്തു രൂപ പത്തു പേര്‍ക്കായി വീതം വച്ച് കൊടുത്തിട്ട് പബ്ലിസിറ്റിക്ക് ഓടി നടക്കുന്ന ആളുകള്‍ നിറഞ്ഞ ഇവിടെ മമ്മൂട്ടി തന്റെ ജീവ കാരുണ്യ മേഖലയില്‍ പുലര്‍ത്തുന്ന വിശുദ്ധി എടുത്ത് പറഞ്ഞുകൊണ്ട് ജോസ് തെറ്റയില്‍ പങ്കുവെച്ച ഫെയ്‌സ് ബുക്ക് പോസ്റ്റും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കാസര്‍ഗോഡ് ഒന്നരവയസുകാരി കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച് മരിച്ചു. കാസര്‍ഗോഡ് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടി വീട്ടില്‍ സൂക്ഷിച്ചിരുന്ന കൊതുകുനാശിനി എടുത്തു കുടിക്കുകയായിരുന്നു. ഉടന്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷാംശം അകത്തുചെന്നതിനാല്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണത്തിന് കാരണം.
സംസ്ഥാനത്തെ പ്രതിദിനകൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു. അതേസമയം കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിനാലാണ് ഇവിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം. രോഗലക്ഷണമുള്ളവരെ ഉള്‍പ്പെടെ കൂടുതലായി പരിശോധന നടത്തിയതിനാലുള്ള സ്വഭാവിക വര്‍ധനവാണിതെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. അതേ സമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം നിര്‍ദേശിക്കുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം ഇന്ന് അറിയിക്കും. കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരിക്കും. കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങള്‍ സജ്ജമാണെന്നുമാണ് കേരളം അറിയിക്കുക. ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോ?ഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ നിര്‍?ദ്ദേശമുണ്ട്. രോ?ലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധന ഉറപ്പാക്കും. രോ?ഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിര്‍ദ്ദേശം.
കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത ജെഎന്‍.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന. അതേസമയം പൊതുജനാരോഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദം തീവ്രമാകുന്നതില്‍ നിന്നും മരണനിരക്ക് കൂടാതിരിക്കാനുമുള്ള സംരക്ഷണം നല്‍കാന്‍ നിലവിലുള്ള വാക്‌സിന് പ്രാപ്തിയുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. ഈ വര്‍ഷം സെപ്തംബറില്‍ അമേരിക്കയിലാണ് ജെ.എന്‍.വണ്‍ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. നിലവില്‍ ഇന്ത്യയുള്‍പ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post