സംസ്ഥനത്ത് കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ദ്ധനവ് കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സാമ്പിളുകള്‍ ഹോള്‍ ജിനോം സീക്വന്‍സിംഗ് പരിശോധനയ്ക്ക് അയയ്ക്കാന്‍ മന്ത്രിതല യോഗത്തില്‍ അന്നുതന്നെ തീരുമാനിച്ചിരുന്നു. നവംബര്‍ മുതല്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകള്‍ അയച്ചു വരുന്നു. അതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആള്‍ക്കാണ് ഇത് കണ്ടെത്തിയത്. അവര്‍ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കണം എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്നുള്‍പ്പെടെ ബ്രിട്ടനിലെ കെയര്‍ ഹോമുകളിലേക്ക് ജോലിക്കായി എത്തിയ വിദേശ നഴ്‌സുമാരെയും കെയറര്‍മാരെയും ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബി.ബി.സിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. ബാലകൃഷ്ണന്‍ ബാലഗോപാല്‍ എന്ന മലയാളി മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടനെയാകെ ഞെട്ടിച്ച ഈ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യമായി തയ്യാറാക്കിയത്. ഗവണ്‍മെന്റ് വെബ്‌സൈറ്റ് വഴി അപേക്ഷിച്ചാല്‍ കേവലം 551 പൗണ്ട് മാത്രം ചെലവാകുന്ന വീസയ്ക്കായി ആറായിരം മുതല്‍ പതിനായിരം പൗണ്ടുവരെ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന് നല്‍കിയാണ് ജോലി സംബാധിച്ചതെന്നു കെയര്‍മാരായെത്തിയ മലയാളികളില്‍ ചിലര്‍ മലയാളത്തില്‍ തന്നെ ബി.ബി.സി ഡോക്യുമെന്ററിയില്‍ തുറന്നു സമ്മതിക്കുന്നു. മറ്റൊരു സ്ഥലത്ത് ജോലി തേടിപ്പോകാന്‍ പോലും കഴിയാത്തവിധം നഴ്‌സിങ് ഹോമുകളില്‍ കുരുക്കിലായി പോകുന്ന സാഹചര്യവും മലയാളിയായ നഴ്‌സുമാരും, കെയറര്‍മാരും വിഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. 2023ല്‍ ബ്രിട്ടനില്‍ ആരോഗ്യ മേഖലയിലെ ജോലിക്കായി എത്തിയവരില്‍ മഹാഭൂരിപക്ഷവും മലയാളികള്‍ ആയിരുന്നു. മനസാക്ഷിയും നീതിബോധവുമില്ലാത്ത ഏജന്റുമാരും സബ് ഏജന്റുമാരും നടത്തുന്ന തീവെട്ടി കൊള്ളയ്ക്ക് ഇരയായി ബ്രിട്ടനിലെത്തുന്ന നഴ്‌സിങ് മോഖലയിലെ ജോലിക്കാരാണ് പിന്നീട് കെയര്‍ ഹോമുകളില്‍ അമിതജോലിയും അതിന്റെ മാനസിക സമ്മര്‍ദവുമായി കഴിയേണ്ടി വരുന്നത്.
ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് ഡോ. ഷഹന ആത്മഹത്യാ കേസില്‍ പ്രതിയും, മെഡിക്കല്‍ പിജി വിദ്യാര്‍ഥിയുമായ ഡോ. റുവൈസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലെ വാദത്തിനിടെയാണ് റുവൈസിന്റെ അഭിഭാഷകന്‍ ഇക്കാര്യം ആരോപിച്ചത്. എന്നാല്‍ അങ്ങനെ പറയാനാവില്ലെന്നും, സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി ഗോപിനാഥ് പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തില്‍ ഡോ. ഷഹന ആത്മഹത്യ ചെയ്തു എന്നതാണ് കേസ്. ഹര്‍ജി ഡിസംബര്‍ 20 ലേക്ക് മാറ്റി.
കാന്‍സര്‍ മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭം ഏറ്റെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയെന്ന് മന്ത്രി പി രാജീവ്. ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാര്‍മ പാര്‍ക്കില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കം. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് ഏകദേശം 231 കോടി രൂപയുടെ മൊത്തം നിക്ഷേപത്തില്‍ കലവൂരിലെ 6.38 ഏക്കര്‍ സ്ഥലത്താണ് കാന്‍സര്‍ മരുന്ന് ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നത്. സാമൂഹിക നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഓങ്കോളജി ഡ്രഗ് ഫോര്‍മുലേഷനുകള്‍ നിര്‍മ്മിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാന്‍ഡുള്ള 20 ഓങ്കോളജി മരുന്നുകള്‍ കമ്പനി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ മരുന്നുകളുടെ ഉത്പാദനം നടത്തുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെയും, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെയും സമീപിച്ചതായും വ്യവായ വകുപ്പ് മന്ത്രി വ്യക്തമാക്കി.
പ്രസവത്തിനു ശേഷം മൂന്നിലൊന്ന് സ്ത്രീകള്‍ക്കും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസവിച്ച സ്ത്രീകളില്‍ 35 ശതമാനത്തിന് ലൈംഗിക ബന്ധത്തിനിടെ വേദന അനുഭവപ്പെടാറുണ്ടെന്നും 32 ശതമാനം പേര്‍ക്ക് പുറം വേദനയും 19 ശതമാനം പേര്‍ക്ക് മലം പിടിച്ചു നിര്‍ത്താനാവാത്ത അവസ്ഥയും ഉണ്ടാകാമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 9 മുതല്‍ 24 ശതമാനം പേര്‍ക്ക് ഉത്കണ്ഠയും 11 മുതല്‍ 17 ശതമാനം പേര്‍ക്ക് വിഷാദരോഗവും 11 ശതമാനത്തിന് യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്ത് വേദനയും ആറ് മുതല്‍ 15 ശതമാനം പേര്‍ക്ക് പ്രസവത്തോടുള്ള ഭയവും,11 ശതമാനം പേര്‍ക്ക് അടുത്ത കുഞ്ഞ് ജനിക്കാത്ത അവസ്ഥയും ഉണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്തും പ്രസവാനന്തരവും ഫലപ്രദമായ പരിചരണം നല്‍കുക വഴി ഇത്തരം സങ്കീര്‍ണ്ണതകളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പല രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളില്‍ ഇല്ലെന്നും ഇത് ഒരു പോരായ്മ ആണെന്നും പഠനം ചൂണ്ടികാട്ടുന്നു.
വ്യായാമം ചെയ്യുന്നത് വിഷാദരോഗത്തെ അകറ്റുമെന്ന് പുതിയ പഠനം. ഫ്രണ്‍ഡിയേഴ്‌സ് ഓഫ് സൈക്യാട്രി എന്ന ജേര്‍ണലിലാണ് പഠന പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് സാധാരണ ആളുകളേക്കാള്‍ കുറവായിരിക്കും. വ്യായാമം ചെയ്യുന്നതിലൂടെ വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമല്ല തലച്ചോറിന്റെ മാറ്റത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിഷാദരോഗികളായ 41 ആളുകളെ മൂന്ന് ആഴ്ച്ചത്തെ വ്യായാമങ്ങള്‍ക്ക് വിധേയരാക്കി ആണ് പഠനം നടത്തിയത്. വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സാധാരണ ആളുകളെ പോലെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരില്‍ വിഷാദം കുറയുന്നതായും പഠനം കണ്ടെത്തി.
കാന്‍സര്‍ മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭം ഏറ്റെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയെന്ന് മന്ത്രി പി രാജീവ്. ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാര്‍മ പാര്‍ക്കില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കം. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് ഏകദേശം 231 കോടി രൂപയുടെ മൊത്തം നിക്ഷേപത്തില്‍ കലവൂരിലെ 6.38 ഏക്കര്‍ സ്ഥലത്താണ് കാന്‍സര്‍ മരുന്ന് ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നത്. സാമൂഹിക നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഓങ്കോളജി ഡ്രഗ് ഫോര്‍മുലേഷനുകള്‍ നിര്‍മ്മിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാന്‍ഡുള്ള 20 ഓങ്കോളജി മരുന്നുകള്‍ കമ്പനി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ മരുന്നുകളുടെ ഉത്പാദനം നടത്തുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെയും, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെയും സമീപിച്ചതായും വ്യവായ വകുപ്പ് മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post