ഒറ്റ കുത്തിവയ്‌പ്പിൽ രക്തസമ്മര്‍ദ്ദം 6 മാസത്തേക്കു നിയന്ത്രിച്ചു നിർത്താവുന്ന മരുന്ന് കണ്ടെത്തി. പുതിയ കണ്ടെത്തൽ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സിലാണ് ശാസ്‌ത്രജ്ഞര്‍ അവതരിപ്പിച്ചത്. സിലബീസിറാന്‍ എന്ന ഈ മരുന്ന് ആന്‍ജിയോടെന്‍സിന്‍ എന്ന രാസപദാര്‍ത്ഥം ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് താൽക്കാലികമായി തടയുകയാണ് ചെയ്യുന്നത്. 394 പേരില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് മരുന്നിന്റെ കാര്യക്ഷമതയും സുരക്ഷയും ഗവേഷകര്‍ ഉറപ്പ് വരുത്തിയത്. ശരാശരി 10 എംഎംഎച്ച്‌ജി വരെയും ചില കേസുകളില്‍ 20 എംഎംഎച്ച്‌ജി വരെയും, രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സിലബീസിറാന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു. മരുന്നിനു കാര്യമായ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാര്യക്ഷമതയെും സുരക്ഷയെയും കുറിച്ച് കൂടുതല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി ആവശ്യമായ അനുമതികള്‍ ലഭ്യമായ ശേഷം മാത്രമേ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണസാധ്യതാ കുറയ്ക്കുമെന്ന് ഐ.സി.എം.ആർ പഠനഫലം. കുറഞ്ഞത് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് മരണ സാധ്യത കുറക്കുമെന്നാണ് പഠനത്തിൽ പറയുന്നു. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള 47 ആശുപത്രികളിലായി 18 മുതൽ 45 വയസ് പ്രായമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. അതേസമയം, കുടുംബത്തിൽ പെട്ടെന്നുള്ള മരണത്തിന്‍റെ പാരമ്പര്യമുള്ളവർ, കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിക്കുക, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം, കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്നിവ പെട്ടെന്നുള്ള മരണത്തിന്‍റെ കാരണമായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം. ഇന്റര്‍നാഷണല്‍ മെനപ്പോസ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ത്തവകാലം, ആര്‍ത്തവവിരാമം, ഗര്‍ഭാവസ്ഥ തുടങ്ങിയ അവസ്ഥകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ആര്‍ത്തവ വിരാമത്തോടെ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇതോടൊപ്പം അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വായുമലിനീകരണം എന്നിവയും ഹൃദ്രോഗസാധ്യതയ്‌ക്ക് ആക്കംകൂട്ടുന്നതായി പഠനം പറയുന്നു. നാല്‍പ്പതുകളില്‍ എത്തുന്നതോടെ ഭാരം കൂടുക, മൂഡ് സ്വിങ്സ്, അമിതമായ വിയര്‍ക്കല്‍ തുടങ്ങിയ ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായും പഠനം വ്യക്തമാക്കുന്നു.
നീലേശ്വരം നഗരസഭയുടെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലും, തൈക്കടപ്പുറം ആരോഗ്യ കേന്ദ്രത്തിലും പുതുതായി ആരംഭിക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടിക്കാഴ്ചകള്‍ നീലേശ്വരം നഗരസഭാ അനക്സ് ഹാളില്‍ നടക്കും. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ നവംബര് 28 രാവിലെ 10 .30 നു നടക്കും. സ്റ്റാഫ് നേഴ്സ് അഭിമുഖം നവംബര് 28 നു 11.30 നാണു നടക്കുക. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ അഭിമുഖം: നവംബര് 29ന് രാവിലെ 10.30 നും ക്ലീനിംഗ് സ്റ്റാഫ് അഭിമുഖം: നവംബര് 29 രാവിലെ 11.30 നുമാണ് നടക്കുക.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post