ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4×4 റെസ്‌ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
നേത്രപടലമായ കോര്‍ണിയ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകള്‍ ഇപ്പോള്‍ വ്യാപകമാണെങ്കിലും ലോകത്ത് ആദ്യമായി മുഴുവന്‍ കണ്ണും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ന്യൂ യോര്‍ക്കില്‍ നടന്നു. വൈദ്യലോകത്തിനു പുതു പ്രതീക്ഷകളുമായാണ് ന്യൂയോര്‍ക്കിലെ എന്‍വൈയു ലാന്‍ഗോണ്‍ ഹെല്‍ത്ത് ആശുപത്രിയില്‍ ലോകത്തിലെ ആദ്യ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. അമേരിക്കയിലെ അര്‍കാന്‍സസ് സ്വദേശി, നാല്‍പത്തിയാറുകാരനായ ആരോണ്‍ ജെയിംസിലാണ് 21 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുതിയ കണ്ണ് വച്ചു പിടിപ്പിച്ചത്. മെയ് 27ന് നടത്തിയ അതി സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയയില്‍ 140 ഓളം സര്‍ജന്മാരും നഴ്സുമാരും ആരോഗ്യ പ്രഫഷണലുകളും പങ്കെടുത്തു. ഹൈവോള്‍ടേജ് ലൈനില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ലൈന്‍മാനായി ജോലി ചെയ്തിരുന്ന ആരോണിന് മുഖത്തിന്റെ 50 ശതമാനവും നഷ്ടമാകുകയായിരുന്നു. ഇടത് കണ്ണ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയോടൊപ്പം ആരോണിന്റെ മുഖവും ഭാഗികമായി ഡോക്ടര്‍മാര്‍ പുനസ്ഥാപിച്ചു. ആരോണിന്റെ കാഴ്ച പഴയപടി പുനഃസ്ഥാപിക്കാനായിട്ടില്ലെങ്കിലും വൈദ്യലോകത്തെ സംബന്ധിച്ചിടത്തോളം ഈ ശസ്ത്രക്രിയ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ദാതാവിന്റെ മജ്ജയില്‍ നിന്നുള്ള അഡള്‍ട്ട് സ്റ്റം കോശങ്ങള്‍ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ ആരോണിന്റെ ഒപ്റ്റിക് നാഡിയിലേക്കു കുത്തിവച്ചു. റെറ്റിനയിലേക്കുള്ള രക്തയോട്ടം നടക്കുന്നുണ്ടെന്നും കാഴ്ച തിരികെ കിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നേത്ര ചികിത്സാരംഗത്ത് ഈ ശസ്ത്രക്രിയ വലിയ വഴിത്തിരിവാകുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയില്‍ പത്തുലക്ഷത്തിലധികം കുട്ടികള്‍ 2022-ല്‍ അഞ്ചാം പനി അഥവാ മീസില്‍സിനുള്ള പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോ?ഗ്യസംഘടന. ലോകാരോ?ഗ്യസംഘടനയുടേയും US Centers for Disease Control and Prevention ന്റെയും റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 194 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിച്ച് മീസില്‍സ് കുത്തിവെപ്പിന്റെ പുരോ?ഗതി പരിശോധിച്ചപ്പോഴാണ് മീസില്‍സിനുള്ള പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ ഇന്ത്യയും ഉള്‍പ്പെട്ടത്. ഉയര്‍ന്ന പകര്‍ച്ചവ്യാപന സാധ്യതയുള്ള മീസില്‍സ് തടയുന്നതില്‍ പ്രതിരോധകുത്തിവെപ്പ് പ്രധാനമാണ്. 2022-ല്‍ മീസില്‍സ് വ്യാപനം ഉണ്ടായ 37രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. ആഗോളതലത്തില്‍ 33ദശലക്ഷം കുട്ടികള്‍ക്കാണ് 2022-ല്‍ മീസില്‍സ് വാക്‌സിന്‍ നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നോര്‍ക്ക റൂട്ട്‌സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ എംഒഎച്ചിലേക്ക് വിവിധ സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്‌സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല. അനസ്‌തേഷ്യ/ കാര്‍ഡിയാക് സര്‍ജറി/ കാര്‍ഡിയോത്തോറാക്‌സ് / എമര്‍ജന്‍സി മെഡിസിന്‍/ ജെറിയാട്രിക്‌സ് /ഐസിയു / മൈക്രോ സര്‍ജറി /നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് / ന്യൂറോളജി/ ന്യൂറോ സര്‍ജറി / പ്ലാസ്റ്റിക് സര്‍ജറി / നെഫ്രോളജി /സര്‍ജിക്കല്‍ ഓങ്കോളജി/ യൂറോളജി എന്നീ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടന്റ്/ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2023 നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള സേവന, വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെടുക.
ജനങ്ങളുടെ ആരോഗ്യത്തിനു ആഗോള തലത്തില്‍തന്നെ ഭീഷണി ഉയര്‍ത്തുന്ന ഒരു പ്രശ്നമാണ് ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലുമെന്ന് ലോകാരോഗ്യ സംഘടന. ഏകാന്തതയെ നേരിടാനും മനുഷ്യര്‍ തമ്മില്‍ സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഒരു പുതിയ കമ്മീഷന് ലോകാരോഗ്യ സംഘടന രൂപം നല്‍കി. ഏകാന്തതയെന്ന ആഗോള മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളെ കുറിച്ചും സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ജനങ്ങളെ സഹായിക്കുന്ന നയസമീപനങ്ങളെ കുറിച്ചും കമ്മീഷന്‍ പഠിക്കും. സാമൂഹിക ബന്ധങ്ങളില്‍ ഉണ്ടാകുന്ന ഇടിവ് മോശം മാനസികാരോഗ്യത്തിനു കാരണമാകുമെന്നും ഉത്കണ്ഠയ്ക്കും വിഷാദത്തിനും ആത്മഹത്യയ്ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം 15 സിഗരറ്റ് പുകയ്ക്കുന്നതിനു സമാനമായ പ്രശ്നങ്ങളാണ് ഏകാന്തത ശരീരത്തിന്റെ ആരോഗ്യത്തിനു നല്‍കുന്നതെന്ന് മറ്റൊരു പഠനവും ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് നാലില്‍ ഒരാളെന്ന കണക്കില്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് 142 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post