അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയിൽ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോൾ നിയന്ത്രണവിധേയമായെന്നും ആണ് ഡോക്ടർമാർ പറയുന്നത്. ശ്വാസകോശത്തിനു ദോഷകരമായ Acute respiratory distress syndrome മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകൾ നൽകിത്തുടങ്ങി. മൂന്നു മാസം ഗർഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ അഴകുളം അമൽ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം.
ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി. സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടപ്രകാരം നിബന്ധനകൾക്ക് വിധേയമായി വിവരങ്ങൾ പ്രദർശിപ്പിക്കാം. സർക്കാർ നിഷ്കർഷിക്കുന്ന കളർ കോഡ് പാലിക്കണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. ട്രസ്റ്റുകളുടെ പേര് ,ചിഹ്നം ,ഫോൺ നമ്പർ എന്നിവ പ്രദർശിപ്പിക്കുന്നത് തടയാൻ പാടില്ല. കോഴിക്കോട്ടെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്റർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം മൂന്നിരട്ടിയാതായി റിപോർട്ടുകൾ. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടിയിട്ടുണ്ട്. രോഗവ്യാപന തോത് ഉയർന്നെങ്കിലും മരണനിരക്ക് കുറവാണെന്നത് ആശ്വാസമാണ്. ഇന്നലെ മാത്രം സംസഥാനത് 92 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടുതൽ രോഗികൾ ഇപ്പോഴും എറണാകുളം, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ തന്നെയാണ്. അഞ്ച് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് പകർച്ചവ്യാധി വ്യാപനം നടക്കുന്നത്. ഡ്രൈ ഡേ ആചരണമടക്കം പലവിധ പ്രതിരോധപ്രവർത്തനങ്ങൾ ആഹ്വാനം ചെയ്തിട്ടും രോഗവ്യാപനം തടയാനായിട്ടില്ല. മഴക്കാല സീസൺ അവസാനിക്കുന്നതോടെ രോഗികളുടെ എണ്ണം കുറയുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയിൽ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോൾ നിയന്ത്രണവിധേയമായെന്നും ആണ് ഡോക്ടർമാർ പറയുന്നത്. ശ്വാസകോശത്തിനു ദോഷകരമായ Acute respiratory distress syndrome മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകൾ നൽകിത്തുടങ്ങി. മൂന്നു മാസം ഗർഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ അഴകുളം അമൽ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം.
അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിലെന്ന് നാഷണൽ ഓർഗൻ ആൻറ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ റിപ്പോർട്ട്. ജീവിച്ചിരിക്കെ അവയവദാനം ചെയ്യുന്നതിൽ അഞ്ചിൽ നാലും സ്ത്രീകളും, അവയവം സ്വീകരിക്കുന്നവരിൽ അഞ്ചിൽ നാലും പുരുഷൻമാരുമാണെന്നാണ് NOTTO കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മരണശേഷം അവയവം ദാനം ചെയ്യുന്നതിൽ പുരുഷൻമാരാണ് മുന്നിൽ. രാജ്യത്തെ മൊത്തം അവയവ ദാനത്തിൽ 93 ശതമാനവും ജീവിച്ചിരിക്കെയുള്ള അവയവ ദാനമാണെന്നും നോട്ടോ ഡയറക്ടർ ഡോ അനിൽ കുമാർ വ്യക്തമാക്കി.
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ഇതേതുടർന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
#nursegotshot #nursegotshotinamerica #sponcer_name_in_Ambulance #dengue #denguevirus #dengue_fever #dengue_awareness #organ_donation #rain #rainnews #rainalert #keralarain #keralarainalert
Discussion about this post