കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. അതേസമയം കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. പ്രതിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.
2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആലുവയില്‍ അഞ്ച് വയസ്സ് മാത്രമുണ്ടായിരുന്ന നിഷ്‌കളങ്ക ബാല്യത്തെ അതിക്രൂരമായി പീഡിപ്പിച്ച് ഇല്ലാതാക്കിയ പ്രതിക്ക് പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഈ വിധി. പോലീസ്, പ്രോസിക്യൂഷന്‍, പോക്സോ കോടതി തുടങ്ങിയ എല്ലാവര്‍ക്കും പ്രത്യേക നന്ദിയും ആദരവും അറിയിക്കുന്നുവെന്നും ഈ വിധി എല്ലാവര്‍ക്കുമുള്ള സന്ദേശം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷ ഉറപ്പാക്കേണ്ടതിനും പൊതുസമൂഹത്തിന് പങ്കുണ്ട്. ഇനി ഇത്തരത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്ന് കണ്ടാണ് പരമാവധി ശിക്ഷ കോടതി വിധിച്ചതെന്നും മന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംസ്ഥാന ശിശുദിനാഘോഷ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒഇടി/ഐഇഎല്‍ടിഎസ് എന്നിവ ഇല്ലാതെ കാനഡയില്‍ നഴ്‌സ് ആകാന്‍ അവസരം. കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്കായി നോര്‍ക്ക റൂട്‌സാണ് റിക്രൂട്ട്‌മെന്റ് ഒരുക്കുന്നത്. കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലേക്കാണ് അവസരങ്ങള്‍. 2015 ന് ശേഷം നേടിയ ബി.എസ്.സി നഴ്‌സിങ് ബിരുദം അല്ലെങ്കില്‍ post bsc യാണ് യോഗ്യത. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയിലാണ് അഭിമുഖം. അപേക്ഷകള്‍ 2023 നവംബര് 20 ഇന് മുന്‍പായി newfound .norka @kerala .gov .in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്കറൂട്‌സ് ന്റെ ഒഫിഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ബാലസൗഹൃദ കേരളം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുഞ്ഞുങ്ങളുടെ വ്യത്യസ്തതകളും കഴിവുകളും പ്രോത്സാഹിപ്പിക്കണം. അവരെ സ്‌നേഹിക്കുകയും സംരക്ഷികയും ചേര്‍ത്തുപിടിക്കുകയും ചെയ്യണം. കുഞ്ഞുങ്ങളുടെ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, പിന്തുണ സാധ്യമാക്കുക എന്നതാണ് പ്രധാനം. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് പൊതു സമൂഹം ഓര്‍ക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി ചടങ്ങില്‍ പറഞ്ഞു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോള്‍ എ ചടങ്ങില്‍ വിശിഷ്ടഅതിഥിയായിരുന്നു.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നവംബര്‍ 14,17 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക
#kalamasseryblast #kalamasseryblastnews #veenageorge #childrensday2023 #canadajob #canadajobnews #ujwalabalyam_award #rain #rainalert #rainalerts #rainalertnews #keralarain #keralarainalert
Discussion about this post