പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും. ലോകത്തിലെ ആദ്യ കുത്തിവെക്കാവുന്ന പുരുഷ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിന്റെ പരീക്ഷണങ്ങള്‍ ICMR പൂര്‍ത്തിയാക്കി. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഈ രീതി സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് ക്ലിനിക്കല്‍ ട്രയല്‍ വ്യക്തമാക്കുന്നു. ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടത്തില്‍ 25-40 വയസ് പ്രായമുള്ള 303 പുരുഷന്മാരും അവരുടെ ഭാര്യമാരും പങ്കെടുത്തു. ന്യൂ ഡല്‍ഹി, ഉധംപൂര്‍, ലുധിയാന, ജയ്പൂര്‍, ഖരഗ്പൂര്‍ എന്നിവിടങ്ങളിലാണ് ട്രയലുകള്‍ നടത്തിയത്. ശുക്ലത്തില്‍നിന്ന് ബീജകോശങ്ങളെ ഒഴിവാക്കുന്നതില്‍ ഈ മരുന്ന് 97.3 ശതമാനം വിജയം കൈവരിച്ചെന്നും 99.02 ശതമാനം കാര്യക്ഷമതയോടെ ഗര്‍ഭനിയന്ത്രണം സാധ്യമാക്കാനും ഈ മരുന്നിനു കഴിയുമെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള മറ്റെല്ലാ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ മാര്‍ഗം ഏറ്റവും ഉയര്‍ന്ന ഫലപ്രാപ്തി നല്‍കുന്നതായി ICMR പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യാന്തര ജേണലായ ആന്‍ഡ്രോളജിയിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചേക്ലേറ്റുകള്‍ മനുഷ്യശരീരത്തിന് വില്ലനാകുമെന്ന മുന്നറിയിപ്പ്. നമ്മുടെ ശരീരത്തിന് ദോഷകരമാകും വിധത്തില്‍ ചോക്ലേറ്റുകളില്‍ ‘ലെഡ്’, ‘കാഡ്മിയം’ പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് യുഎസിലുള്ള ‘കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ്’ എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. വിപണിയിലെ വിവിധ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച്, ഉപഭോക്താക്കള്‍ക്ക് ആശ്രയമെന്ന നിലയില്‍ സാമ്പത്തിക ലക്ഷ്യമില്ലാതെ- സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ‘കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ്’. ഡാര്‍ക് ചോക്ലേറ്റ് ബാറുകള്‍, മില്‍ക് ചോക്ലേറ്റ് ബാറുകള്‍, ചോക്ലേറ്റ് ചിപ്‌സ്, കൊക്കോ പൗഡര്‍, ഹോട്ട് കൊക്കോ മിക്‌സസ്, ബ്രൗണീസ്, ചോക്ലേറ്റ് കേക്ക് എന്നിങ്ങനെ നാല്‍പത്തിയൈട്ടോളം ഉത്പന്നങ്ങളാണ് ഇവര്‍ പരിശോധനയ്ക്കായി എടുത്തത്. ഇതില്‍ പതിനാറ് ഉത്പന്നങ്ങളിലും അളവിലധികം ലെഡും കാഡ്മിയവും ഗവേഷകര്‍ കണ്ടെത്തി. കുട്ടികളെയും ഗര്‍ഭിണികളെയുമാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറെയും ബാധിക്കുകയെന്നും പഠനം ചൂണ്ടികാട്ടി. പല പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
കളമശേരി സ്‌ഫോടനം മരണം 3 ആയി. കളമശേരിയില്‍ ‘യഹോവയുടെ സാക്ഷികള്‍’ സഭാവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ പെരുമ്പാവൂര്‍ സ്വദേശി ലെയോണ, തൊടുപുഴ സ്വദേശി കുമാരി പുഷ്പന്‍ എന്നിവര്‍ക്ക് പുറമെ 90% പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി ലിബിന എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ള 29 പേരില്‍ 16 പേര്‍ ഐസിയുവിലാണ്. 4 പേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം പൊള്ളലേറ്റവര്‍ ചികിത്സയിലുള്ള ആശുപത്രികളില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പൊള്ളലേറ്റവര്‍ക്ക് സെക്കന്ററി തലത്തിലുള്ള അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണമെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്ട്രോക്ക് ചികിത്സ യാഥാര്‍ത്ഥ്യമാകുന്നു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാമിയി. മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 10 ജില്ലകളില്‍ സ്‌ട്രോക്ക് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാണ്. ബാക്കി ജില്ലകളില്‍ കൂടി സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രോക്ക് ഐസിയുവും സ്‌ട്രോക്ക് ചികിത്സയ്ക്കുള്ള മറ്റ് സൗകര്യങ്ങളുമുണ്ടാകും. പക്ഷാഘാത ചികില്‍ത്സക്കുള്ള വിലയേറിയ മരുന്നായ ടി.പി.എ അഥവാ Tissue Plasminogen Activator സൗജന്യമായി ആശുപത്രികളില്‍ വിതരണം ചെയ്തു വരുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
എറണാകുളം ജില്ലയില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post