കോഴിക്കോട് ജില്ലയില്‍ ആശങ്ക പടര്‍ത്തിയ നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. നിപബാധിച്ച് ഒരാള്‍ മരിച്ച കോഴിക്കോട് മരുതോങ്കരയില്‍നിന്ന് പിടികൂടിയ 12 വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. എന്നാല്‍ വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിപ്പ പോലുളള പകര്‍ച്ച വ്യാധികളെ നേരിടാന്‍ സഹായകരമായ വണ്‍ ഹെല്‍ത്ത് ഏകാരോഗ്യ സംവിധാനത്തെ പിന്തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നു ആരോഗ്യമന്ത്രി പറഞ്ഞു.
ഉരുളക്കിഴങ്ങ് ചിപ്സും ഐസ്ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം. അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇവ നിക്കോട്ടിന്, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നാണ് പഠനം പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണം കഴിക്കുമ്പോള്‍ ഡോപമൈന്‍ എന്ന ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും ഉടന്‍തന്നെ കുറയുകയും ചെയ്യുന്നു, ഇത് ആസക്തി കൂട്ടുകയും മദ്യത്തിനും മയക്കുമരുന്നിനും സമാനമായ അഡിക്ഷന് ഉണ്ടാക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ആഷ്ലി ഗെരാര്ഹാര്ഡിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
കേരളത്തിന് അനുവദിക്കപ്പെടുന്ന ആദ്യത്തെ എയിംസ് ബാലുശ്ശേരി കിനാലൂര്‍ എസ്റ്റേറ്റില്‍ തന്നെയാവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലെയും ആര്‍ദ്രം പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എയിംസ് വിഷയം കേന്ദ്ര ആരോഗ്യമന്ത്രിയുമായും, മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ചര്‍ച്ച ചെയ്തതായും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം എയിംസുമായി ബന്ധപ്പെട്ട ഫയല്‍ അംഗീകാരത്തിനായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിലേക്ക് അയച്ചതായുമാണ് വിവരമെന്ന് മന്ത്രി പറഞ്ഞു.
വണ്ണം കുറയ്ക്കാന്‍ ഇനി മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവും മതിയെന്ന് പഠനം. സ്പെയിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ജാമാ നെറ്റ്വര്‍ക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലോറി കുറഞ്ഞ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള മെഡിറ്ററേനിയന്‍ ഡയറ്റും ആഴ്ച്ചയില്‍ ആറുദിവസവും കൃത്യമായ ചെറുതോതിലുള്ള വ്യായാമവും ചെയ്യുകവഴി മസില് വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നും പഠനം പറയുന്നു. ഈ രീതിയല്‍ ഡയറ്റ് ക്രെമീകരിക്കുന്നതോടെ 3 വര്‍ഷം വരെ അമിതവണ്ണം തിരിച്ചു വരാതെ ശരീരം ഒരേ നിലയില്‍ തുടരുമെന്ന് ഗവേഷകര്‍ കണ്ടെത്തി. സ്പെയിനില്‍ 6,874 അമിതവണ്ണക്കാരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
കൂടുതല്‍ ആറോയവര്ത്തകള്ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക
#aims #aimsinkerala #mediterraneandiet #mediterranean #mediterraneanfood #aimsinbalussery #nipah #nipahnews #nipahnewskerala #originofnipah #originofnipahinkerala #originofnipahinkozhikode #sideeffectsofpotato #sideeffectsofpotatochips
Discussion about this post