ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ഓപിയിൽ എത്തുന്ന ഒരു രോഗിക്കായി ചെലവഴിക്കാൻ സാധിക്കുന്നത് ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണെന്ന് തുറന്നുപറഞ്ഞ് ഡോക്ടർമാരുടെ സംഘടന കെ ജി എം ഓ എ.
രോഗവിവരം കേൾക്കാനും പരിശോധനയ്ക്കും ചികിത്സക്കും ഇത്ര ചുരുങ്ങിയ സമയം ആകുന്നത് ഡോക്ടറുടെയും രോഗിയുടെയും അവകാശങ്ങൾ ഒരുപോലെ ലംഘിക്കുകയാണെന്നും കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ – രോഗീ അനുപാതം ഒരു ഡോക്ടർക്ക് 1000 എന്ന നിലയിലാണ്. കേരളത്തിൽ 80,000 ഡോക്ടർമാർ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. ആരോഗ്യ വകുപ്പിൽ കേവലം 6165 ഡോക്ടർമാരുടെ തസ്തികകളാണുള്ളത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ മേഖലയിൽ ചികിത്സ തേടുന്നവരിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഒരു ഡോക്ടർക്ക് 1000 രോഗീ അനുപാതം ഉറപ്പാക്കാൻ 17,665 ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്നും കെ ജി എം ഓ എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലയില്‍ വ്യാപകമായി എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആറാട്ടുപുഴ,കുറത്തികാട്,പാണാവള്ളി എന്നിവടങ്ങളിലാണ് മരണം. എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്കു കാരണംകുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സാധാരണ പനിയാണെന്നു കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതു മരണസംഖ്യ കൂടാനിടയാക്കുന്നെന്നും മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്തെ സായുധ സേന മെഡിക്കൽ സർവീസുകളിലേക്ക് ഡോക്ടർമാർക്ക് അപേക്ഷിക്കാം. 650 മെഡിക്കൽ ഓഫീസർ ഒഴിവുകളാണുള്ളത്. 585 പുരുഷ ഒഴിവുകളും, 65 വനിതാ ഒഴിവുകളും ഉണ്ട്. യോഗ്യത എം ബി ബി സ് ആണ്. പ്രായപരിധി 30 ഉം, പിജി ഉള്ളവർക്ക് 35 വരെയുമാകാം. നവംബർ 5 വരെ രേങിസ്ട്രറേൻ ചെയ്യാം. നവംബറിൽ ഡൽഹിയിൽ വ്യക്തിഗത അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ഇസ്രായേൽ -പലസ്‌തീൻ യുദ്ധ സാഹചര്യത്തിൽ ഗാസയിൽ 100 ലേറെ കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് റിപോർട്ടുകൾ. ഗാസയിലെ ആശുപത്രികളിലെ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. അതേസമയം വെന്റിലേറ്റർ ആവശ്യമുള്ള 70 നവജാത ശിശുക്കളുടെ കാര്യത്തിൽ ഗുരുതരമാമായ ആശങ്ക നിലനിക്കുകയാണെന്നു യൂണിസെഫ് വക്താവ് ജോനാഥൻ ക്രിസ് പറഞ്ഞു. മാസം തികയാതെ ജനിച്ചു ചികിത്സയിലുള്ള 130 കുഞ്ഞുങ്ങൾ ചികിത്സ ഉപകരണങ്ങളുടെ ഇന്ധനത്തിന്റെ അഭാവം മൂലം മരിക്കാൻ സാധ്യതയുള്ളതായി പാലസ്തിൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഗാസയിലെ ആക്രമണങ്ങളിൽ 1,700ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post