സംസ്ഥാനത്ത് ശക്തമായ മഴയില്‍ വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് മഴ വ്യാപിക്കുന്നതിനാല്‍ എലിപ്പനിക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പനി ബാധിച്ചാല്‍ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടേണ്ടതാണെന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. 100 മില്ലിഗ്രാമിന്റെ 2 ഗുളികകള്‍ ആഴ്ചയിലൊരിക്കലാണ് കഴിക്കേണ്ടത്. ഗുളിക സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.
ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത കൂടുതലെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗവേഷണത്തിനായി ആറായിരത്തോളം എലൈറ്റ് ഫുട്ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങള്‍ ഫുട്‌ബോള്‍ കളിക്കാത്ത 56,000 പേരുടെ ആരോഗ്യവിവരങ്ങളുമായി താരതമ്യപ്പെടുത്തി.സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്ബോളര്‍മാരില്‍ 9 ശതമാനത്തിനും നാഡീവ്യൂഹം ക്ഷയിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിരന്തരം ബോള്‍ ഹെഡ് ചെയ്യുന്നതാകാം ഫുട്ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത ഉയര്‍ത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സ്‌കോട്ലന്‍ഡില്‍ മുന്‍പ് നടത്തിയ ഒരു പഠനവും ഫുട്ബോള്‍ കളിക്കാരില്‍ ന്യൂറോഡീജനറേറ്റീവ് രോഗ സാധ്യത 3.5 മടങ്ങ് അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചില രാജ്യങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകള്‍ പ്രായം കുറഞ്ഞ വിഭാഗങ്ങളിലെ കളിക്കാര്‍ പരിശീലന സമയങ്ങളില്‍ ഹെഡ് ചെയ്യുന്നതിന്റെ എണ്ണം കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
കരാര്‍- ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി പ്രതിമാസശമ്പളം 24,520 രൂപ. 6,130 രൂപയുടെ വര്‍ധനയാണ് ഇവര്‍ക്ക് പുതിയതായി ലഭിക്കുക. മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ശമ്പള വര്‍ധന അംഗീകരിച്ചത്.സംസ്ഥാനത്താകെ 1,200 പാലിയേറ്റീവ് നഴ്സുമാര്‍ക്കാണ് ശമ്പള വര്‍ധന കൊണ്ട് ഗുണം ലഭിക്കുന്നത്.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരമില്ലെന്നും വിഷയം പാര്‍ലമെന്റിന് വിടുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന അഭിപ്രായം പറഞ്ഞു. എന്നാല്‍ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനോട് വിയോജിച്ചു. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌ക്രൈബ് ചെയ്യുക.
Discussion about this post