കേരളത്തിലെ 61.3% കൗമാരക്കാരിലും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതായി പഠന റിപോര്‍ട്ടുകള്‍. സംസ്ഥാനത്തെ മാനസികാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കനല്‍ എന്ന സംഘടനയാണ് പഠനത്തിന് പിന്നില്‍. ഇന്റര്‍നെറ്റ് അഡിക്ഷന്‍, പഠനഭാരം തുടങ്ങിയവയാണ് കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. 457 സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ നടത്തിയ വിശദമായ പഠനത്തിലാണ് 61.3 ശതമാനം പേരിലും നേരിയതുമുതല്‍ അതികഠിനമായതോതിലുള്ള വിഷാദരോഗം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.ഇവരില്‍ 14.8 ശതമാനം കുട്ടികള്‍ അടിയന്തര മെഡിക്കല്‍സഹായം വേണ്ട അവസ്ഥയിലാണ് ഉള്ളത്. 50 ശതമാനം കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കവും, 34.3 ശതമാനം പേര്‍ക്ക് ഇന്റര്‍നെറ്റ് അഡിക്ഷനും ഉള്ളതായാണ് റിപ്പോര്‍ട്ട്.
ഉറക്കം 90മിനിറ്റ് വൈകിയാല്‍ പോലും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉറക്കം തീരേ കുറഞ്ഞവരുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ പഠിച്ചാണ് ഹൃദ്രോ?ഗസാധ്യത സംബന്ധിച്ച കണ്ടെത്തലിലേക്കെത്തിയത്. ദിവസവും ഏഴുമുതല്‍ എട്ടുമണിക്കൂറോളം ഉറക്കം ശീലമാക്കിയാല്‍ തന്നെ പലപ്രശ്‌നങ്ങളും ഒഴിവാക്കാമെന്ന് പഠനത്തില്‍ പങ്കെടുത്ത ?ഗവേഷകര്‍ പറയുന്നു.
ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെവാര്‍ഷികസമ്മേളനം പ്രസിഡന്റ് ഡോ. പ്രതാപകുമാര്‍ എന്‍. ഉദ്ഘാടനം ചെയ്തു.സങ്കീര്‍ണമായ ഹൃദ്രോഗ ചികിത്സയ്ക്ക് നിലവിലുള്ള അതിനൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. സി.ഡി.രാമകൃഷ്ണ അവതരിപ്പിച്ച സംസ്ഥാനത്തെ ഹൃദ്രോഗ വ്യാപനം, ചികിത്സാസംവിധാനം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് ശ്രദ്ദേയമായി. ലോകമെമ്പാടുമുള്ള ഹൃദ്രോഗ മരണങ്ങളില്‍ അഞ്ചിലൊന്ന് ഇന്ത്യയിലാണ്. ഹൃദ്രോഗ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളവും. പോയവര്‍ഷം സംസ്ഥാനത്ത് ഏകദേശം 47000 ആന്‍ജിയോപ്ലാസ്റ്റികള്‍ നടന്നുവെന്നും ഇതില്‍ 25 ശതമാനം പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റികള്‍ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇരുനൂറ്റി അന്‍പതോളം ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post