ചര്‍മ്മത്തിന് വെളുപ്പ് നിറം നല്‍കുമെന്ന് വിശ്വസിച്ച് വ്യാജ ക്രീമുകല്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് നെഫ്രോടിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥ. വ്യാജ ഫെയ്‌സ് ക്രീമുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മലപ്പുറത്ത് സമാന കേസുകള്‍ റിപ്പോര്‍ട്ടുചെയ്തതായും, വിഷയത്തില്‍ ദേശിയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മലപ്പുറത്ത് 11 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് മാധ്യമ റിപ്പോര്‍ട്ടുകളിലുള്ളത്. മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും ദേശിയ അന്വേഷണ സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചതായാണ് സൂചന. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. കോഴിക്കോട് കാട്ടുപന്നികള്‍ ചത്തതിന് കാരണം നിപ ബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയൊഴിയുന്നു. ചത്ത കാട്ടുപന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ പന്നി ഫാമുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ജാനകിക്കാട് പരിസരത്താണ് പന്നികളെ ചത്തനിലയില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രമുഖ സിനിമ, സീരിയല്‍ താരം കരകലത ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. മൂന്നു പതിറ്റാണ്ടായി മലയാളത്തിലും തമിഴിലും സജ്ജീവമായിരുന്ന താരത്തിന് ഡിമന്‍ഷ്യ ബാധിച്ചതായി സഹോദരി വിജയമ്മയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന് സ്വന്തം പേരുപോലും ഓര്‍മ്മയില്ലെന്നും തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥയിലാണെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. കോഴിക്കോട് ഉണ്ടായ നിപ രോഗബാധയെ തുടര്‍ന്ന് അവസാന രോഗി കഴിഞ്ഞ 21 ദിവസമായി പാലിച്ചുവന്ന ഐസൊലേഷന്‍ കാലാവധി അവസാനിച്ചതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അവസാന രോഗി ആശുപത്രിയിലേക്ക് മാറുന്നത് വരെ അദ്ദേഹത്തില്‍ നിന്നും മറ്റൊരാള്‍ രോഗിയായിട്ടുണ്ടെങ്കില്‍ ഇന്നേക്ക് മുമ്പ് രോഗലക്ഷണം പ്രകടമാകാനായിരുന്നു സാധ്യത. പോസിറ്റീവ് കേസുകളുടെ അഭാവത്തില്‍ പൂര്‍ണമായി 42 ദിവസങ്ങള്‍ പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 26ന് മാത്രമേ, ഇനി രോഗാണുബാധ സാധ്യതയില്ല എന്ന് പൂര്‍ണമായി സ്ഥിരീകരിക്കാനും ഔദ്യോഗിക പ്രഖ്യാപനം നടത്താനും സാധിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post