കുട്ടികളെ ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധന വില്പന സ്‌കൂൾ പരിസരത്ത് നടത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി
സംസ്ഥാനത് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ കാരണങ്ങളാൽ ഇവയിൽ 81 കടകൾക്കെതിരെ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചു. മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ്‌ക്രീമുകൾ, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.കൃത്രിമ നിറങ്ങളും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ കുട്ടികളെ ലക്ഷ്യമാക്കി വില്പന ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മാനദണ്ഡങ്ങൾ പാലിച്ചു കൃത്യമായുള്ള ലാബ് പരിശോധനകൾ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിതായി ആരോഗ്യ മന്ത്രി വീണ ജോർജ്. തലശേരി മലബാർ കാൻസർ സെന്ററിലെ ലാബുകളെല്ലാം എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിതായി മന്ത്രി അറിയിച്ചു. പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, മോളിക്യുലാർ ഓങ്കോളജി തുടങ്ങിയ ലാബുകൾക്കാണ് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഉൾപ്പെടെയുള്ള പ്രധാന ലാബുകൾ എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബുകൾ ആക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്നും സൂത്രധാരനെ കൈയോടെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ മാദ്ധ്യമസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കുണ്ടെന്നും, സർക്കാരിനെതിരെ ഇനിയും കെട്ടിച്ചമക്കലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ഐവിഎഫ് ചികിത്സയുടെ വിജയനിരക്ക് വർധിപ്പിക്കാൻ നിർമിത ബുദ്ധിക്ക് കഴിയുമെന്ന് ശാസ്‌ത്രലോകം. ഐവിഎഫ് ചികിത്സയുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കാൻ നിർമിത ബുദ്ധി സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലഖ്‌നൗവിൽ നടന്ന ഇന്ത്യൻ ഫെർട്ടിലിറ്റി സൊസൈറ്റിയുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകിയത്.ഐവിഎഫിനായി തിരഞ്ഞെടുക്കുന്ന അണ്ഡത്തിന്റെയും ബീജകോശത്തിന്റെയും സംബന്ധിച്ച് നിർണായക സംഭാവനകൾ നിർമിത ബുദ്ധിക്ക് നൽകാൻ സാധിക്കുമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത വിദഗ്‌തർ പറഞ്ഞു.
മിഠായി കഴിച്ചു 7 വയസ്സുകാരി മരിച്ചതിനെ തുടർന്ന് ന്യൂയോർക്കിൽ രണ്ട് പ്രമുഖ കമ്പനികൾ നിർമ്മിച്ച 70 മില്യൺ മിഠായികൾ തിരികെ കമ്പനിയിൽ എത്തിക്കാൻ നിർദ്ദേശം നൽകി അമേരിക്കൻ കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ. വിവിധ ഫ്‌ളേവറുകളിലുളള ഒരു ദ്രാവകം മിഠായികളിൽ ഉണ്ടെന്നും അത് കഴിക്കുന്നതിലൂടെ തൊണ്ടയിൽ കുരുങ്ങുമെന്ന് സി പി എസ് സി കമ്മീഷൻ അധികൃതർ പറഞ്ഞു. കുട്ടികൾക്ക് ഇത്തരത്തിലുളള ഉൽപ്പന്നങ്ങൾ കൊടുക്കരുതെന്നും കമ്പനികളിൽ നിന്നും പണം തിരികെ വാങ്ങണമെന്നും അധികൃതർ അറിയിച്ചു.മിഠായികൾ പ്രധാനമായും സ്‌ട്രോബറി, റ്റൂട്ടി – ഫ്രൂട്ടി, കോള എന്നിവയുടെ രുചികളിലാണ് വിറ്റിരുന്നത്. നീല, ചുവപ്പ്, പച്ച, പിങ്ക് എന്നീ നിറങ്ങളിലുളള മിഠായികളാണ് വിപണികളിൽ എത്തിയിരുന്നത്. ഇവയിൽ ടോക്സിക് വേസ്റ്റ്, മെഗാ ടോക്സിക് വേസ്റ്റ് എന്ന ലേബലുകൾ ഉണ്ടായിരുന്നതായും കമ്മീഷൻ അറിയിച്ചു.റാസ് ബ്ളൂ, സ്‌ട്രോബറി, ബ്ലാക്ക് ചെറി, ആപ്പിൾ തുടങ്ങിയ രുചികളിലുളള മിഠായികളെയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post