ടൈഫോയ്ഡ് പനിക്ക് നിലവിൽ രാജ്യത്തെ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകളിൽനിന്ന് പ്രതിരോധം നേടുന്ന കീടാണുക്കൾ ശക്തിപ്രാപിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ പരിശോധനാസംവിധാനങ്ങളും മരുന്നുകളും കണ്ടെത്താൻ മരുന്നുകമ്പനികൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും ഐ.സി.എം.ആർ. നിർദേശം നൽകി.നിലവിലെ ടൈഫോയ്‌ഡ് പരിശോധനകളായ വൈഡൽ ടെസ്റ്റ്, ടൂബെക്സ്, ടൈഫിഡോട്ട്, ടെസ്റ്റ്-ഇറ്റ് പരിശോധനകളിൽ കാര്യക്ഷമത കുറവാണെന്ന് ഐ.സി.എം.ആർ. വിലയിരുത്തുന്നു. ടൈഫോയ്‌ഡ് രോഗങ്ങൾക്ക് നൽകുന്ന അമിത അളവിലുള്ള ആന്റിബയോട്ടിക്കുകൾ രോഗാണുക്കൾ പ്രതിരോധിക്കുകയാണെന്നും ഐ.സി.എം.ആർ കൂട്ടിച്ചേർത്തു.
വെള്ളത്തോട് അലര്‍ജി,അപൂര്‍വവും അതുപോലെ തന്നെ അവിശ്വസനീയവുമായ രോഗമാണിത്. അമേരിക്കക്കാരിയായ ടെസ്സ ഹാൻസെൻ എന്ന യുവതിക്കാണ് ഈ അപൂര്‍വരോഗമുള്ളത്. അക്വാജെനിക് യുർട്ടികേറിയ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. എട്ടാംവയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും വഷളാവുകയായിരുന്നെന്ന് പറഞ്ഞു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ടെസ്സ അപൂർവരോഗത്തോട് മല്ലിടുന്ന കഥ പങ്കുവെച്ചിരിക്കുന്നത്.ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർ വെള്ളവുമായി സമ്പർക്കത്തിലേർപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകം തടിപ്പും വീക്കവും ചൊറിച്ചിലും അനുഭവപ്പെടാം. ലോകത്ത് തന്നെ 100 മുതൽ 250 പേര്‍ക്കേ ഈ അപൂര്‍വ രോഗമുള്ളൂ. ഇതിലൊരാളാണ് ടെസ്സ. നിലവില്‍ മറ്റുള്ളവരുടെ സഹായത്തോടെ ചികിത്സ മുന്നോട്ട് കൊണ്ടുപോവുകയാണ് ടെസ്സയും കുടുംബവും.
സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്ത് 30 വയസ്സിനു മുകളിലുള്ള ഏഴുലക്ഷം പേർക്ക് കാൻസറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് ഇതിൽ തന്നെ ഏറ്റവും കൂടുതൽ സാധ്യത സ്തനാർബുദത്തിനാണ്. സെർവിക്കൽ കാൻസറും വർധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയുടെ പുതിയ കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു ശരാശരി ഇന്ത്യക്കാരന്‍ ദിവസം എട്ട് ഗ്രാമോളം ഉപ്പ് കഴിക്കാറുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സർവ്വേ ഫലം. എന്നാൽ ,മുതിര്‍ന്ന ഒരാള്‍ക്ക് ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പ്രതിദിന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമാണ്.ഇന്ത്യയിലെ പുരുഷന്മാര്‍ ശരാശരി 8.9 ഗ്രാം ഉപ്പ് പ്രതിദിനം കഴിക്കുമ്പോള്‍ സ്‌ത്രീകള്‍ 7.1 ഗ്രാം ഉപ്പ് കഴിക്കാറുണ്ടെന്നും നേച്ചര്‍ പോര്‍ട്ട്‌ഫോളിയോയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. 18നും 69നും ഇടയില്‍ പ്രായമുള്ള നഗര, ഗ്രാമ പ്രദേശങ്ങളിലുള്ള 3000 പേരിലാണ് ഗവേഷണം നടത്തിയത്.പ്പ് അധികമുള്ള ഭക്ഷണക്രമം ആഗോള തലത്തില്‍ കുറഞ്ഞത് 30 ലക്ഷം ഹൃദ്രോഗമരണങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഹെപ്പര്‍ടെന്‍ഷനും ഉപ്പിന്റെ ഉപയോഗവുമായി നേരിട്ട് ബന്ധമുണ്ടെന്നും,ഉപ്പിന്റെ അളവ് പ്രതിദിനം അഞ്ച് ഗ്രാമിലേക്ക് കുറയ്‌ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത 25 ശതമാനം കുറയ്‌ക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post