ഇന്ത്യ വികസിപ്പിച്ച മലേറിയ വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച ‘ആർ21/മെട്രിക്സ് എം’ എന്ന മലേറിയ വാക്‌സിനാണു who അനുമതി നൽകിയത്. സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതി, സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട്സ് (SAGE), മലേറിയ പോളിസി അഡ്വൈസറി ഗ്രൂപ്പ് (എംപിഎജി) എന്നിവയുടെ വിശദമായ ശാസ്ത്രീയ അവലോകനത്തിന് ശേഷമാണ് വാക്സിന് ഉപയോഗാനുമതി നൽകിയത്. കുട്ടികളിൽ മലേറിയ തടയുന്നതിനായി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ലോകത്തിലെ രണ്ടാമത്തെ വാക്സിനാണിത്.
ദിവസവും അമ്പതു പടികൾ കയറിയാൽ ഹൃദ്രോഗത്തെ ചെറുക്കാനാകുമെന്നു പഠനം.അമേരിക്കയിലെ ടൂലേയ്ൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അതിരോസ്ക്ലിറോസിസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ കാർഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് നേടിയെടുക്കുന്നതിൽ പടികൾ കയറുന്നതിന്റെ സ്ഥാനം വലുതാണെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ദിവസവും അമ്പതു ചുവടുകൾവെക്കുന്നത് ഹൃദ്രോഗസാധ്യത ഇരുപതുശതമാനത്തോളം കുറയ്ക്കുമെന്നും പഠനം പറയുന്നു
2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച കാറ്റലിൻ കാരിക്കോയും ഡ്രൂ വൈസ്മാനുമാണ പുരസ്കാരം പങ്കിട്ടത്. കോവിഡിനെതിരെ എം.ആർ.എൻ.എ വികസിപ്പിച്ചതിനാണ് പുരസ്കാരം. ഫൈസർ/ ബയോടെക്, മോഡേണ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വൈദ്യ ശാസ്ത്രനൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് കാറ്റലിൻ കാരിക്കോ
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പ്രമേഹ, അർബുദ സാധ്യത കൂടുതലെന്ന് പഠനം.ലണ്ടനിലെ വെസ്റ്റേൺ സ്കൂൾ ഓഫ് കിൻസിയോളജിയിലെ ഗവേഷകാരാണ് പഠനത്തിന് പിന്നിൽ. ജോലിസ്ഥലത്ത് ദീർഘസമയം ഇരിപ്പ് തുടരുന്നവരിൽ ടൈപ് 2 ഡയബറ്റിസ്, കാൻസർ സാധ്യതകൾ കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ട്രാൻസ്ലേഷണൽ ബിഹേവിയറൽ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരിക്കുന്ന സമയം മാത്രമല്ല ഒരുദിവസം മുഴുവൻ ഇരിക്കുന്ന രീതിയും പ്രധാനമാണെന്ന് കാനഡയിലെ വെസ്റ്റേൺ ഒന്റാറിയോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് കോർഡിനേറ്റായ മാഡിസൺ ഹിംസ്ട്രാ പറഞ്ഞു. കൂടാതെ രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും ഈ കൂട്ടരിൽ കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
Discussion about this post