ശരീരം അനങ്ങാതെതന്നെ വ്യായാമത്തിന്റെ മുഴുവന്‍ ഗുണങ്ങളും ശരീരത്തിന് കിട്ടുകയാണെങ്കിലോ? അല്‍പ്പം മടിയുള്ള ഏതൊരാള്‍ക്കും കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്ന ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാവുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഇതിനായുള്ള മരുന്ന് വികസിപ്പിച്ചത്. എസ്.എല്‍.യു-പിപി-332 എന്ന ഈ മരുന്ന് എലികളില്‍ വിജയകരമായി പരീക്ഷിച്ചു. അമിത വണ്ണവും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഈ മരുന്നിലൂടെ പരിഹരിക്കാനാവുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളുടെ ആരോഗ്യ, മാനസിക നിലകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുക. ഉപ്‌സാല സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ട പഠനത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളില്‍ വിഷാദ രോഗത്തിന് ഇടയാക്കുമെന്ന് വ്യക്തമാക്കുന്നു. ഇത്തരം ഗുളിക കഴിക്കുന്ന കൗമാരക്കാര സ്ത്രീകളില്‍ 130 ശതമാനവും മുതിര്‍ന്ന സ്ത്രീകളില്‍ 90 ശതമാനവും വിഷാദ സാധ്യത കൂടുതലാണ്. ഗര്‍ഭനിരോധന ഗുളികകള്‍ കൂടുതലായി ബാധിക്കുന്നത് കൗമാരക്കാരിലാണെന്നും, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാകുന്ന കാലഘട്ടത്തില്‍ ഇത്തരം ഗുളികകള്‍ കൂടുതലായി കഴിക്കുന്നതാണ് കൗമാരക്കാരിലെ വിഷദത്തിന് കാരണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
പറവൂരില്‍ പുഴയിലേയ്ക്ക് വാഹനം മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാന്‍ കാരണം ഗൂഗിള്‍മാപ്പ് തെറ്റായ വിവരം നല്‍കിയതാണെന്ന വാദം തള്ളി പോലീസ്. ഗൂഗിള്‍മാപ്പ് തെറ്റായ വിവരം നല്‍കിയതാണ് അപകടത്തിന് പിന്നിലെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. എന്നാല്‍ പുഴ എത്തുന്നതിന് മുമ്പ് ഹോളിക്രോസ് എല്‍.പി സ്‌കൂളിന് സമീപം ഇടത്തേയ്ക്കുള്ള വഴിയും, മുന്നോട്ടുപോയാല്‍ റോഡ് അവസാനിക്കുന്നതായും മാപ്പില്‍ വ്യക്തമാണ്. ഇടത്തേക്കുള്ള വഴി യാത്രക്കാര്‍ കാണാതെപോയതാകാം അപകടകാരണമെന്നാണ് പോലീസ് നിഗമനം.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. നന്ദേഡിലെ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 24 മണിക്കൂറിനിടെ 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവശ്യ മരുന്നുകളുടെയും ജീവനക്കരുടെയും അഭാവമാണ് ദുരന്തത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട് ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ കാട്ടി ഭയപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നുപേര്‍ പിടിയില്‍. മുഹമ്മദ് അനസ് ഇ കെ, ഷിജിന്‍ദാസ് എന്‍ പി, അനു കൃഷ്ണ എന്നിവരാണ് പിടിയിലായത്. ലഹരിക്ക് അടിമകളായ പ്രതികള്‍, ഇതിനുള്ള പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറില്‍നിന്ന് 25000 രൂപ ഗൂഗിള്‍പേവഴി ട്രാന്‍സ്ഫര്‍ ചെയ്തുവാങ്ങിയ പ്രതികള്‍ ഡല്‍ഹിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.
ഇനി പ്രായവ്യത്യാസമില്ലാതെ ഹൃദയാരോഗ്യം നിലനിര്‍ത്താനുള്ള ചില ഹെല്‍ത്ത് ടിപ്പുകള്‍ നോക്കാം.
ആരോഗ്യകരമായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും ആണ് ഹൃദയാരോഗ്യം ഉറപ്പാക്കാനുള്ള എളുപ്പ മാര്‍ഗം. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. റെഡ് മീറ്റ് , എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, കൃത്രിമ പാനീയങ്ങള്‍, അച്ചാര്‍, പപ്പടം, ഉണക്കമീന്‍, ഉപ്പ് അധികമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ പതിവായി കഴിക്കാതിരിക്കുക. ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലുള്ളവരാകട്ടെ, പച്ചക്കറി സാലഡുകള്‍ കഴിച്ച് രക്തത്തിലുള്ള അധിക കൊഴുപ്പിനെയും കൊളസ്ട്രോളിനെയും കുറയ്ക്കാവുന്നതാണ്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post