കൊച്ചിയിൽ നിലയ്ക്കാത്ത ചുമയും ശ്വാസതടസവും പനിയുമായി ചികിത്സ തേടിയെത്തിയ കോട്ടയം സ്വദേശിയായ എഴുമാസം പ്രായമുള്ള ആൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് ഒന്നര സെൻറി മീറ്ററോളം വലുപ്പമുള്ള എൽഇഡി ബൾബ്.
കോട്ടയത്തെ സ്വകാര്യ ക്ലിനിക്കിലാണ് കുട്ടിയെ ആദ്യം ചികിത്സിച്ചത്. മരുന്നുകൾ കഴിച്ചിട്ടും ബുദ്ധിമുട്ടുകൾ കുറയാതെ വന്നതോടെ എക്സ് റേ പരിശോധന നടത്തിയതിനു പിന്നാലെയാണ് ശ്വാസകോശത്തിൽ അന്യവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ കുട്ടി യെ രക്ഷിതാക്കൾ കൊച്ചിയിലെ ഒരു മുല്റ്റി സ്പെഷ്യലിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിന്റെ താഴെ ഇരുമ്പ് പോലുള്ള വസ്തു തറച്ച് നിൽക്കുന്നതായി കണ്ടെത്തിയത്. രക്തവും മറ്റും മറച്ച നിലയിലായിരുന്നതിനാൽ ഇത്. എൽഇഡി ബൾബ് ആണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പുറത്തെടുത്ത് പരിശോധിക്കുമ്പോഴാണ് ശ്വാസകോശത്തിൽ കുടുങ്ങിയത് എൽഇഡി ബള്‌ബാണെന്ന് വ്യക്തമായത്. ഒന്നര സെന്റി മീറ്ററോളം നീളമുള്ള ചുവന്ന നിറത്തിലുള്ള എൽഇഡി ബൾബാണ് മെഡിക്കൽ പ്രൊസീജ്യർ വഴി പുറത്തെടുത്തത്.
എറണാകുളം മെഡിക്കൽ കോളേജിൽ രണ്ട് വർഷത്തിനുള്ളിൽ 36 പദ്ധതികൾ യാഥാർത്ഥ്യമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മികച്ച ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.ഗുരുതരമായി പൊള്ളൽ ഏൽക്കുന്ന രോഗികൾക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ചികിത്സയ്ക്കായി ആദ്യ ബേൺസ് യൂണിറ്റ്,രോഗികളുമായി ആശയ വിനിമയം നടത്തുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം,രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മ്യൂസിക്ക് സിസ്റ്റം, ഓൺലൈൻ പേയ്‌മെന്റ് തുടങ്ങി 36 പദ്ധതികളാണ് യാഥാർത്ഥ്യമാക്കിയതെന്നു ആരോഗ്യ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തു ജില്ലാതല ആശുപത്രിയിൽ ആദ്യമായി വൃക്ക മാട്ടിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് എറണാകുളം ഗവണ്മെന്റ് ആശുപത്രിക്ക് അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് രജിസ്ട്രേഷനും സർട്ടിഫിക്കേഷനും നൽകിയത്. അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളാണ് ഇതിനായി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര് മാസം ആദ്യവാരത്തിൽ ആദ്യ ശസ്ത്രക്രിയ യാഥാർഥ്യമാക്കാൻ കഴിയുമെന്നും, വൃക്കമാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന രോഗികൾക്ക് ഇതേറെ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി. 5 വർഷത്തേക്കാണ് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുവാൻ നിയമപരമായ അനുവാദം ലഭിച്ചിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രി ഇത്തരത്തിൽ നിരവധിയായ മാതൃകകൾക്ക് തുടക്കം കുറിച്ച സ്ഥാപനമാണ്.
ശ്രവണ വൈകല്യം നേരിടുന്ന കുട്ടികൾക്കുള്ള ശ്രുതി തരംഗം പദ്ധതിയിൽ ശസ്ത്രക്രിയകൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിൽ ശ്രുതി തരംഗം പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പദ്ധതിയുടെ മുൻ വർഷങ്ങളിലെ നടത്തിപ്പുകാരായിരുന്ന കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ മുഖേനയും അല്ലാതെയും പുതിയ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറികൾക്കായി ലഭിച്ചിട്ടുള്ള അപേക്ഷകളിൽ 44 എണ്ണത്തിന് പദ്ധതിയുടെ സാങ്കേതിക സമിതി ശസ്ത്രക്രിയ നടത്തുവാനുള്ള അംഗീകാരം നൽകിയതായും ,ഈ കുട്ടികളുടെ ശസ്ത്രക്രിയകൾ നടന്നുവരുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു. സർക്കാർ മേഖലയിൽ നിന്നും തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളും സ്വകാര്യ മേഖലയിൽ നിന്നും ഡോ. നൗഷാദ് ഇ.എൻ.ടി. ഇൻസ്റ്റിറ്യൂട്ട് & റിസർച്ച് സെന്റർ, എറണാകുളം, ഡോ. മനോജ് ഇ.എൻ.ടി. സൂപ്പർ സ്‌പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്റർ, കോഴിക്കോട്, അസ്സെന്റ് ഇ.എൻ.ടി. ഹോസ്പിറ്റൽ പെരിന്തൽമണ്ണ എന്നീ ആശുപത്രികളുമാണ് ശ്രുതിതരംഗം പദ്ധതിയിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന എംപാനൽ ചെയ്തിട്ടുള്ളത്.
എറണാകുളത്ത് ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കാൻസർ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തു. 25 കോടി രൂപ മുതൽ മുടക്കിൽ ആറു നിലകളിലായാണ് ആശുപത്രിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. പുതിയ കാൻസർ സെന്ററിൽ നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകൾ ചുരുങ്ങിയ ചെലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാൻസർ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post