കോവിഡിനേക്കാള്‍ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ സജ്ജരാകണമെന്ന് ലോകാരോഗ്യ സംഘടന. ഡിസീസ് എക്‌സ് എന്നു വിളിപ്പേരുള്ള അജ്ഞാതരോഗത്തിന് കോവിഡിനേക്കാള്‍ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടല്‍. 76-ാമത് ആഗോള ആരോഗ്യ സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്.ആഗോളതലത്തില്‍ തന്നെ പടര്‍ന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ നിഗമനം.ഡിസീസ് എക്‌സ്, മീസില്‍സ് പോലൊരു പകര്‍ച്ചവ്യാധിയും എബോള പോലെ മരണനിരക്കും ഉള്ളതാണെങ്കില്‍ സ്ഥിതി ഗൗരവകരമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വെളുക്കാനായി വ്യാജ ഫെയ്‌സ് ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്ന് മുന്നറിയിപ്പ്.
വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗമാണ് കണ്ടെത്തിയത്. പത്തോളം പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. ക്രീം കെമിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മെര്‍ക്കുറിയുടെ സാന്നിധ്യം ഉപയോഗിക്കാവുന്നതിലും ആയിരം ഇരട്ടി പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
നിപ വൈറസ് വ്യാപനം തടയാന്‍ കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച മുഴുവന്‍ വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. അതേസമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പോലീസ് നടപടി സ്വീകരിക്കുമെന്നും ഒക്ടോബര്‍ 26 വരെ കോഴിക്കോട് ജില്ലയില്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള അഞ്ചില്‍ നാലു രോഗികള്‍ക്കും ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാന്‍ സാധിച്ചാല്‍ 2023നും 2050നും ഇടയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുള്ള 76 ദശലക്ഷം മരണങ്ങളെ തടുക്കാന്‍ സാധിക്കുമെന്നും ഡബ്യുഎച്ച്ഒ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൃദയാഘാതമോ പക്ഷാഘാതമോ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും തങ്ങളുടെ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് അറിയുന്നതെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടി കാട്ടുന്നു.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post