ഒറ്റ ദിവസം കൊണ്ട് 28 ഹെർണിയ സർജറികൾ താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെ പൂർത്തിയാക്കി ചരിത്ര നേട്ടം കുറിച് എറണാകുളം ജനറൽ ആശുപത്രി. സീനിയർ കൺസൽട്ടൻറ് സർജൻ ഡോ സജി മാത്യൂ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ മധു, ഡോ സൂസൻ, ഡോ രേണു, ഡോ ഷേർളി എന്നിവർ അടങ്ങുന്ന ടീമാണ് സർജറിക്ക് നേതൃത്വം നൽകിയത്.എറണാകുളത്തേയും സമീപപ്രദേശങ്ങളിലുള്ള രോഗികളിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.സംസ്ഥാനത്ത് സർക്കാർ മേഖലയിൽ താക്കോൽദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറൽ ആശുപത്രി.
ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം കൂടുതൽ എന്ന് പഠനം.ഡയബറ്റിസ് യുകെ പ്രൊഫഷണൽ കോൺഫറൻസിൽ 2023ൽ അവതരിപ്പിച്ച പഠനത്തിലാണ് ഈകാര്യം പറയുന്നത്. ഒരേ അവസ്ഥയുള്ള പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരെക്കാൾ ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് അമിതവണ്ണം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നുത്.
കണ്ണു സ്‌കാൻ ചെയ്ത് നേത്ര രോഗങ്ങൾ പ്രവചിക്കാൻ കഴിയുന്ന നിർമിത ബുദ്ധി സംവിധാനം വികസിപ്പിച്ച് ശാസ്‌ത്രജ്ഞർ. മൂർഫീൽഡ്‌സ് ഐ ഹോസ്‌പിറ്റലിലെയും യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെയും ഗവേഷകരാണ് ഈ വിപ്ലവകരമായ കണ്ടെത്തലിനു പിന്നിൽ. നേത്ര രോഗങ്ങൾക്കു പുറമേ പക്ഷാഘാതം, ഹൃദയാഘാതം, പാർക്കിൻസൺസ് (Parkinsons) തുടങ്ങിയവയുടെ നിർണ്ണയത്തിനും ഈ പുതിയ സാങ്കേതിക വിദ്യ സഹായിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ന്യൂറോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ദശലക്ഷണക്കണക്കിനു കണ്ണുകളുടെ സ്‌കാനുകൾ ഉപയോഗിച്ചാണ് എഐ ടൂളിന് പരിശീലനം നൽകിയിരിക്കുന്നതെന്നു ശാസ്‌ത്രജ്ഞർ പറയുന്നു. പാർക്കിൻസൺസ് പോലുള്ള രോഗങ്ങളുടെ സാധ്യതകൾ രോഗലക്ഷണങ്ങൾ പ്രകടമാകും മുൻപ് തന്നെ എഐ സംവിധാനത്തിന് പ്രവചിക്കാൻ സാധിക്കുന്നത് നേരത്തേ ചികിത്സ ആസൂത്രണം ചെയ്യാൻ ഡോക്ടർമാരെ സഹായിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെൽലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം നാളെയോടെ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുമെന്നും അതിനാൽ മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post