കേരളത്തിന് ആശ്വാസ വാര്‍ത്ത. ഇന്നും നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളെ എക്സ്പേര്‍ട്ട് കമ്മിറ്റി യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയേണ്ടതാണ്. ഐസോലേഷനില്‍ ഉള്ളവരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആകെ 378 ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.നിലവിലുള്ള സ്ഥിതി തുടരുന്നതാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.അതേസമയം, തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ നിരക്ക് വര്‍ധനയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യു-വിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളില്‍ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ നജീവ് ബഷീര്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.വെന്റിലേറ്ററിന് അഞ്ഞൂറു രൂപയും ഐ സി യു വിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്.
സമുദ്രത്തില്‍ ഏറ്റവും ആഴത്തില്‍ ജീവിക്കുന്ന വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ബാക്ടീരിയകളില്‍ ജീവിച്ച് അവയെ ഉപയോഗിച്ച് പ്രജനനം നടത്തുന്ന ബാക്ടീരിയോഫേജ് വിഭാഗത്തില്‍പെടുന്ന ഈ വൈറസുകളെ 9 കിലോമീറ്ററോളം ആഴത്തില്‍ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ച് മേഖലയിലാണ് കണ്ടെത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടിലെ ചൂടു ജലധാരകള്‍ സ്ഥിതി ചെയ്യുന്നതിനു ചുറ്റുമാണ് ഇവ ജീവിക്കുന്നത്. ബാക്ടീരിയോ ഫേജ് വൈറസ് ലോകത്തു സര്‍വസാധാരണമായി കാണപ്പെടുന്നതാനെന്നും എന്നാല്‍ ഇത്രയും ആഴത്തില്‍ ഇവ കാണപ്പെട്ടതാണ് ഇപ്പോഴത്തെ കൗതുകം മെന്നും ശാസ്ത്രജര്‍ അഭിപ്രായപെടുന്നു.
കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്ക് രക്തസമ്മര്‍ദത്തെ സ്വാധീനിക്കാനാകുമെന്നും തണുപ്പു കാലത്ത് പൊതുവേ ക്തസമ്മര്‍ദം ഉയരുമെന്നും ഗവേഷണഫലം. തണുപ്പു കാലത്ത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ രോഗികളും ഡോക്ടര്‍മാരും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തുകയും ചികിത്സാ പദ്ധതികളില്‍ മാറ്റം വരുത്തുകയും വേണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഹൈപ്പര്‍ടെന്‍ഷന്‍ സയന്റിഫിക് സെഷന്‍സ് 2023ല്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. താപനിലയ്ക്ക് അനുസരിച്ച് രക്തധമനികള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണ് രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തിന് കാരണമാകുന്നതെന്ന് ഗവേഷകര്‍ ചൂണ്ടികാട്ടി. അതേസമയം ലോകത്ത് 30നും 79നും ഇടയില്‍ പ്രായമുള്ള 128 കോടി പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നതായാണ് കണക്കുകള്‍.
കാലവര്‍ഷം പിന്‍വാങ്ങാന്‍ ആരംഭിച്ചെങ്കിലും കേരളത്തില്‍ അടുത്ത 5 ദിവസങ്ങളിലും മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാല് ചക്രവാത ചുഴികള്‍ നിലനില്‍ക്കുന്നതാണ് കേരളത്തിലെ മഴ കാരണം എന്ന് കാലാസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായതോ ഇടത്തരമോ ഇടിമിനനാളോട് കൂടിയതോ ആയ മഴ തുടരാനാണ് സാധ്യത.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി DOCTOR ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post