വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പായി മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചു. മുന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന 58 കാരന്‍ ലോറന്‍സ് ഫൗസെറ്റിനാണ് അമേരിക്കയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്.അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള വിദഗ്ധരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ. ട്രാന്‍സ്പ്ലാന്റിനുശേഷം, ഫൗസെറ്റ് സ്വന്തമായി ശ്വസിക്കുകയും പുതിയ ഹൃദയം ഉപകരണങ്ങളുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു.
കേരളത്തിന് വീണ്ടും അഭിമാനനേട്ടം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള 2023-ലെ ആരോഗ്യമന്ഥന്‍ പുരസ്‌കാരം കേരളത്തിന് ലഭിച്ചു. അതോടൊപ്പം കാഴ്ച പരിമിതര്‍ക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരവും കേരളം സ്വന്തമാക്കി. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന വിഭാഗത്തില്‍ തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് കേരളത്തിന് പുരസ്‌കാരം ലഭിക്കുന്നത്.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ കിഫ്ബിയിലൂടെ നിര്‍മ്മിച്ച 56 കോടി രൂപയുടെ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.79,452 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഏഴു നിലകളുള്ള പുതിയ കെട്ടിടത്തില്‍ 150 കിടക്കകള്‍ക്കു പുറമെ ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഇ സി ജി, ജീവിതശൈലീരോഗ ക്ലിനിക്ക്, ഡിജിറ്റല്‍ എക്‌സ്-റേ, സി ടി സ്‌കാന്‍, കുട്ടികളുടെ ഐ സി യു, മെഡിക്കല്‍ ഐ സി യു, ഓപ്പറേഷന്‍ തീയേറ്ററുകള്‍, പുനരധിവാസ കേന്ദ്രം, ആധുനിക ലബോറട്ടറി തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. 22 കോടിയോളം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
കേരളത്തിലെ തെക്കന്‍ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, വ്യാഴാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post