ചികിത്സയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് രോഗികളില്‍നിന്ന് ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി ദേശിയ മെഡിക്കല്‍ കമ്മീഷന്‍. ഇതനുസരിച്ച് അക്രമാസക്തരും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവരുമായ രോഗികളുടെ ചികിത്സ നിഷേധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അവകാശമുണ്ടായിരിക്കും. രോഗികളുടെ ബന്ധുക്കളില്‍നിന്ന് മോശം അനുഭവമുണ്ടായാലും മുന്‍കൂട്ടി നിശ്ചയിച്ച ഫീസ് ലഭിച്ചില്ലെങ്കിലും ഡോക്ടര്‍ക്ക് ചികിത്സ നിഷേധിക്കാം. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ചികിത്സ നല്‍കണം.
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 82 ദിവസങ്ങള്‍ പിന്നിട്ട് ഹര്‍ഷീനയുടെ സമരം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകാത്തതും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം കിട്ടാത്തതുമായ സാഹചര്യത്തില്‍ സമരവേദി തലസ്ഥാനത്തേയ്ക്ക് മാറ്റുമെന്ന് ഹര്‍ഷീന വ്യക്തമാക്കി. ഈ മാസം 16ന് സെക്രട്ടേറിയറ്റില്‍ ഏകദിന ധര്‍ണ നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഹര്‍ഷിന പറഞ്ഞു. ആരോഗ്യവകുപ്പ് കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ഷിനയുടെ ആരോപണം.
ദിവസേനെ അയ്യായിരത്തോളം ചുവടു വെയ്ക്കുന്നത് അകാല മരണം ഉള്‍പ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം. പോളണ്ടിലെ ലോഡ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷരുമാണ് പഠനത്തിനു പിന്നില്‍. 226,000 പേരെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. ദിവസവും 2,300-ല്‍പരം ചുവടുകള്‍ വെക്കുന്നത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.
യോഗയും ശ്വസനവ്യായാമവും എയ്‌റോബിക് ട്രെയിനിങ്ങുമൊക്കെ ആസ്ത്മാ രോഗികളില്‍ ഗുണം ചെയ്യുമെന്ന് പഠനം. ആസ്ത്മാരോഗികളിലെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതില്‍ ഇവയുടെ പങ്ക് പഠനം വ്യക്തമാക്കുന്നു. ആസ്ത്മാരോ?ഗികളില്‍ ചിലയിനം വ്യായാമമുറകള്‍ ശ്വാസകോശത്തിന്റെ ആരോ?ഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത് എങ്ങനെയെന്ന് പഠനം പറയുന്നു. അനാല്‍സ് ഓഫ് മെഡിസിന്‍ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലെ ഹെനാന്‍ നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
Discussion about this post