നെടങ്കണ്ടം കരുണാപുരത്ത് ജാര്‍ഖണ്ഡ് സ്വദേശിയ്ക്ക് കുഷ്ടരോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് അത്യപൂര്‍വ്വമായാണ് കുഷ്ടരോഗം കണ്ടെത്തിയിരിക്കുന്നത്. രോഗിയെ പരിചരിച്ച സ്ത്രീക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് പകരാതെ തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ജീവിത ശൈലിയില്‍ എട്ട് മാറ്റങ്ങള്‍വരുത്തിയാല്‍ ആയുസ്സ് വര്‍ധിപ്പിക്കാമെന്ന് പഠനം. കാള്‍ ഇല്ലിനോയ് കേളേജ് ഓഫ് മെഡിസിനിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കായിക പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാവുക, പുകവലി ഉപേക്ഷിക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, നല്ല ഭക്ഷണം കഴിക്കുക, അമിത മദ്യപാനം ഒഴിവാക്കുക, നല്ല ഉറക്കം ലഭിക്കുക, ലഹരിയില്‍നിന്ന് അകന്നുനില്‍ക്കുക, ആരോഗ്യകരമായ സാമൂഹികബന്ധം പാലിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്.
കണ്ണൂരില്‍ വൃദ്ധന് തെരുവുനായ ആക്രമണത്തില്‍ പരിക്ക്. 70കാരനായ ഷണ്‍മുഖനാണ് പരിക്കേറ്റത്. ഇയാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
അംഗീകാരമില്ലാത്ത ത്രാസ്സുകള്‍ ഉപയോഗിച്ചതിന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ്. നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളില്‍ കൃത്യത പ്രധാനമാണെന്നും, ത്രാസിന് കൃത്യതയില്ലെങ്കില്‍ അത് ചികിത്സയേയും ബാധിക്കുമെന്നതിനാലാണ് നടപടിയെന്നും മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നു. നിയമം തെറ്റിച്ച 6 ആശുപത്രികളില്‍നിന്നായി 1.30ലക്ഷം രൂപ പിഴയീടാക്കി.
ലഹരി ഉപയോഗവും വില്‍പ്പനയും തടയാന്‍ ഡ്രോണുകളെ ഉപയോഗിച്ച് കേരള പോലീസ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സ്ഥലങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് നിരീഷണം നടത്തുക. ഡ്രോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രത്യേക സംഘം അതാത് പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറും. പരിശീലനം ലഭിച്ച 45 അംഗ പോലീസ് സംഘമാണ് ഡ്രോണുകള്‍ നിയന്ത്രിക്കുക.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. എറണാകുളം മുതല്‍ കാസര്‍കോട്‌വരെ എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അതേമസയം, തിരുവനന്തപുരം മുതല്‍ ഇടുക്കിവരെ മഴ മുന്നറിയിപ്പില്ല.
വെള്ളപ്പൊക്കത്തിന് പിന്നാലെ ഡങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി. ഈ വര്‍ഷം ഇതുവരെ 187 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണിത്. ഡങ്കിക്ക് പുറമെ ഡല്‍ഹിയില്‍ 61 മലേറിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post