സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് വടകരയില്‍ വിവിധ ഭാഗങ്ങളിലായി ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഏഴുപേരെയും കടിച്ചത് ഒരു നായ തന്നെയാണോ എന്നത് വ്യക്തമല്ല. അതേസമയം, കണ്ണൂര്‍ തളിപ്പറമ്പില്‍ മൂന്നുപേര്‍ക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ ചികിത്സതേടി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണത്തിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഡി.ജെ പാര്‍ട്ടി സംഘടിപ്പിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് മുന്‍ മെഡി.കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പാസ്സൗട്ട് ആകുന്ന 2017 ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് 17,18,19 തീയതികളിലായി പരിപാടി സംഘടിപ്പിച്ചത്. ഉമ്മന്‍ ചാണ്ടി അന്തരിച്ച 18ന് രാത്രിയില്‍ ആയിരുന്നു ഡി.ജെ പാര്‍ട്ടി.
യുട്യൂബ് നോക്കി മസ്തിഷ്‌കത്തില്‍ ഡ്രില്‍ ഉപയോഗിച്ച് തുളയിട്ട് ചിപ്പ് ഘടിപ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. റഷ്യയിലെ നോവോ സിബിര്‍സ്‌ക് സ്വദേശിയായ മിഖായേലാണ് ചികിത്സതേടിയത്. സ്വപ്‌നംകാണുന്ന സമയത്ത് മസ്തിഷ്‌കത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് അറിയാനാണ് യുവാവ് ഇത്തരത്തില്‍ പരീക്ഷണം നടത്തിയത്.
പത്തനംതിട്ട കോന്നിയില്‍ കടുവ ചത്തത് പരുക്കും പ്രായാധിക്യവും മൂലമെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമാക്കുന്നത്. മറ്റ് കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ കടുവയ്ക്ക് നെഞ്ചിലും കാലിലും പരിക്കേറ്റിരുന്നു.
സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post