വനംവകുപ്പിന്റെ സംരക്ഷണയിലുള്ള ആന പി.ടി 7ന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ തുടര്‍ ചികിത്സ വൈകുന്നതായി പരാതി. ചികിത്സ വൈകുന്നത് കണ്ണിന്റെ കാഴ്ച പുനസ്ഥാപിക്കുന്നതിനുള്ള സാധ്യത നഷ്ടപ്പെടുത്തുമെന്ന് വെറ്റിനറി ഡോക്ടര്‍മാരാണ് പരാതിപ്പെട്ടത്. തുടര്‍ ചികിത്സയ്ക്ക് നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അനുമതിയില്ല. ആനയെ കൂട്ടില്‍നിന്ന് പുറത്തിറക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കൂട്ടില്‍നിന്ന് പുറത്തിറക്കിയാലേ തുടര്‍ ചികിത്സ സാധ്യമാകൂ.
കോഴിക്കോട് ഡോക്ടറെയും വനിതാ സുഹൃത്തിയെനും കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മോശം പദപ്രയോഗവും അശ്ലീല ആഗ്യവും കാണിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് കാക്കൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രതികള്‍ സഞ്ചരിച്ച സ്കൂര്ട്ടര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
കണ്ണൂരില്‍ രാവിലെ ട്യൂഷനുപോയ വിദ്യാര്‍ത്ഥിക്കുനേരെ തെരുവുനായ ആക്രമണം. അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി വൈഷ്ണവിനാണ് പരിക്കേറ്റത്. സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ ആയിരുന്നു നായയുടെ ആക്രമണം. വിദ്യാര്‍ത്ഥി പിന്നീട് ചികിത്സതേടി.
ആരോഗ്യകരമായ ഭക്ഷണരീതിക്കായി മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. പൊണ്ണത്തടി ഒഴിവാക്കല്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അവസ്ഥകളെ അകറ്റിനിര്‍ത്തുകയാണ് ലക്ഷ്യം. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തി കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്, അന്നജം തുടങ്ങിയവയുടെ അളവുകള്‍, പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്ന രീതിയിലാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
ശസ്ത്രക്രീയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഹര്‍ഷീന. കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതുവരെ സമരരംഗത്ത് തുടരും. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ഇനിയാര്‍ക്കും ഈ അവസ്ഥ വരാന്‍ പാടില്ല. എത്ര മൂടിവച്ചാലും സത്യം പുറത്തുവരുമെന്നും ഹര്‍ഷീന പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നടന്ന പ്രസവ ശസ്ത്രക്രീയയ്ക്കിടെയാണ് തന്റെ വയറ്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കത്രിക മറന്നുവെച്ചതെന്നാണ് ഹര്‍ഷീനയുടെ ആരോപണം.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post