രാജ്യത്ത് ആദ്യമായി ശസ്ത്രക്രിയയ്ക്കിടെ ഡ്രോൺ ഉപയോഗിച്ച് ടിഷ്യു സാമ്പിൾ പരിശോധനക്കായി ICMR. ചികിത്സാ രംഗത്ത് ഡ്രോൺ ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഐസിഎംആർ ട്രയൽ റൺ നടത്തിയത്. കാർക്കളയിലെ ഡോ.ടി.എം.എ പൈ ഹോസ്പിറ്റലിലെ രോഗിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇൻട്രാ ഓപ്പറേറ്റീവ് സർജിക്കൽ ബയോസ്‌പെസിമൻ കസ്തൂർബ മെഡിക്കൽ കോളേജിലെ ലാബിലേക്ക് 15-20 മിനിറ്റിനുള്ളിൽ 37 കിലോമീറ്റർ ദൂരം ഡ്രോണിലൂടെയാണ് എത്തിച്ചത്. റോഡ് മാർഗം ഏകദേശം 50-60 മിനിറ്റ് എടുക്കുന്ന സ്ഥാനത്താണ് 20 മിനിറ്റിൽ സാമ്പിൾ എത്തിച്ചത്. സാമ്പിൾ പരിശോധിച്ച് റിപ്പോർട്ട് ഹോസ്പിറ്റലിലേക്ക് അറിയിക്കുകയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയയുമായി സർജൻ മുന്നോട്ടുപോകുകയും ചെയ്തു. ഐസിഎംആർ, കസ്തൂർബ മെഡിക്കൽ കോളേജ് (കെഎംസി), Dr. TMA PAI റോട്ടറി റോട്ടറി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് രാജ്യത്ത് ആദ്യമായി ട്രയൽ റൺ നടത്തിയത്.
Discussion about this post