കൃത്യസമത്ത് രോഗസ്ഥിരീകരണം നടത്തിയതുകൊണ്ട് അർബുദത്തോട് പോരാടാൻ സാധിച്ചുവെന്ന് തുറന്ന് പറഞ്ഞ് യൂ. കെ. യിൽ നിന്നുള്ള പെൺകുട്ടി ഗബി മോറിസ്. 2021-ൽ തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് അർബുദം സ്ഥിരീകരിക്കുന്നത്. തുടക്കത്തിൽ പയർമണിയുടെ വലിപ്പത്തിലുള്ള വീക്കമാണ് ഗാബിയുടെ കവിളിൽ പ്രത്യക്ഷപ്പെട്ടത്. കവിലുണ്ടായ വീക്കം പല്ലുവേദനയാണെന്ന് കരുതി മരുന്നുകഴിക്കുകയും ചെയ്തു. എന്നാൽ ആഴ്ചകൾക്കുള്ളിൽ അതു വലുതാവുകയും ടെന്നീസ് ബോളിന്റെ വലുപ്പത്തിൽ എത്തുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ റബ്ഡോമയോസർകോമ എന്ന അർബുദം സ്ഥിരീകരിച്ചു. അൾട്രാസൗണ്ട് സ്കാനിങ്ങും ബയോപ്സിയും ചെയ്യിതത്തോടയാണ് അർബുദം സ്ഥിരീകരണം ഉറപ്പാക്കിയത്. തുടർന്ന് കീമോതെറാപ്പിയും മറ്റ് ചികിത്സകളും ആരംഭിച്ചു. കീമോതെറാപ്പിക്ക് പിന്നാലെ ഛർദി, അമിതക്ഷീണം, മുടികൊഴിച്ചിൽ, അരക്ഷിതാവസ്ഥ തുടങ്ങിയ പല ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായതായി ഗാബി പറഞ്ഞു . ട്യൂമർ നീക്കംചെയ്യാൻ പതിനാലു മണിക്കൂർ നീണ്ട സർജറിയുൾപ്പെടെ പല ശസ്ത്രക്രിയകളും ഗാബിക്ക് ചെയ്തു. ദീർഘനാളുകളായി രോഗത്തോട് പോരാടി അർബുദത്തെ അതിജീവിച്ചെന്നു ഗാബി വ്യക്തമാക്കി.
Discussion about this post