ദിവസത്തില്‍ മൂന്ന് ചായ കഴിക്കുന്നവരില്‍ പ്രായം ബാധിക്കുന്നത് പതുക്കെയായിരിക്കും എന്ന് പഠന റിപ്പോര്‍ട്ട്. ‘ദ ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത്- വെസ്റ്റേണ്‍ പസഫിക്’ ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലെ ‘സിചുവാന്‍ യൂണിവേഴ്സ്റ്റി’യില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പതിനായിരത്തിനടുത്ത് ആളുകളെ പങ്കെടുപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ ചായ കുറവ് കഴിക്കുന്നവരില്‍ ക്രമേണ എളുപ്പത്തില്‍ പ്രായം തോന്നിക്കുന്ന അവസ്ഥ കണ്ടെത്തിയെന്നും, അതേസമയം ദിവസം മൂന്ന് ചായ കുടിക്കുന്നവരില്‍ പ്രായം തോന്നിക്കുന്നത് മന്ദഗതിയില്‍ ആണെന്നും പഠനം വിശദീകരിക്കുന്നു. 37 നും 73 നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തിനായി ഉപയോഗിച്ചത്. ചായ കുടിക്കുന്നതിന്റെ പേരില്‍ ആരോഗ്യപരമായ ഗുണം നേടിയവരില്‍ അധികവും പുരുഷന്മാരായിരുന്നു. ഇവരില്‍ ഉറക്കമില്ലായ്മയോ ഉത്കണ്ഠയോ പോലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ കണ്ടെത്തിയില്ലെന്നും പഠനം പറയുന്നു. തേയിലയുടെ മിതമായ ഉപയോഗം ആരോഗ്യത്തിന് ഗുണകരമാണെന്നു പല പഠനങ്ങളും നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discussion about this post