ഉയര്‍ന്ന ശബ്ദത്തില്‍ വീഡിയോ ഗെയിം കളിക്കുന്നവരെ കാത്തിരിക്കുന്നത് പരിഹരിക്കനാകാത്ത കേള്‍വിത്തകരാറും ചെവിക്കുള്ളിലെ മൂളലും എന്ന് പഠന റിപ്പോര്‍ട്ട്. ബി.എം.ജെ. പബ്ലിക് ഹെല്‍ത്ത് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമ്പതിനായിരത്തില്‍പ്പരം വീഡിയോ ഗെയിമര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. വീഡിയോ ഗെയിമര്‍മാരില്‍ പലരും സുരക്ഷിതമായ അളവും കടന്നുള്ള ശബ്ദം സ്ഥിരമായി കേള്‍ക്കുന്നവരാണെന്ന് പഠനത്തില്‍ പറയുന്നു. ഹെഡ്‌ഫോണുകള്‍, ഇയര്‍ബഡ്‌സ് തുടങ്ങിയവ തുടര്‍ച്ചയായി ഉയര്‍ന്നശബ്ദത്തില്‍ ഉപയോഗിക്കുന്നവരില്‍ കേള്‍വിപ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. വീഡിയോ ഗെയിമുകള്‍ക്കുള്ള പ്രചാരംകൂടി കണക്കിലെടുത്ത് ഉടനടി അടയന്തിര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Discussion about this post