സര്‍ക്കാരിനോടൊപ്പം ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഴിക്കോട് തൂണേരി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായിട്ടാണ് പ്രാഥമിക തലം മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാന സൗകര്യ വികസനമൊരുക്കി രോഗി സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ലോകോത്തര നിലവാരം പുലര്‍ത്തുന്ന നൂതന സംവിധാനങ്ങളാണ് ഈ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. എന്‍.എച്ച്.എം പദ്ധതിയുടെ ഭാഗമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ച 15 ലക്ഷം രൂപയ്ക്ക് പുറമെ ജനകീയ കമ്മിറ്റി സമാഹരിച്ച ഒരു കോടി 30 ലക്ഷം രൂപയും ചെലവഴിച്ച് നിര്‍മ്മിച്ചതാണ് പുതിയ കെട്ടിടം എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ കേന്ദ്രത്തിനായുള്ള സ്ഥലം ഏറ്റെടുപ്പിനും ജനകീയ ഫണ്ട് സമാഹരണത്തിനും സഹായിച്ച പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ ഘോഷയാത്രയും ഗാനമേളയും അരങ്ങേറി.
Discussion about this post