അരളിപ്പൂവിനെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍. അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ടെന്നും മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ഹാനികരമാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്. പൂക്കളെക്കാള്‍ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്ന് വനഗവേഷണകേന്ദ്രത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോസൈനേസ്യ ജനുസില്‍പ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം നെരിയം ഒലിയാന്‍ഡര്‍ എന്നാണ്. ഈ ജനുസ്സില്‍പ്പെടുന്ന ചെടികളില്‍ കാണുന്ന പാല്‍നിറത്തിലുള്ള പശപോലുള്ള ദ്രവത്തിലെ ലെക്റ്റിനുകളാണ് വിഷത്തിന് കാരണം. എന്നാല്‍ അരളിയുടെ ഇതള്‍ അകത്തുചെന്നാല്‍ ഉടന്‍ മരണം എന്നതരം പ്രചാരണം വസ്തുതരഹിതമാണെന്നും സസ്യശാസ്ത്രജ്ഞര്‍ പറയുന്നു. അരളിച്ചെടിയുടെ ഭാഗങ്ങള്‍ ചെറിയ അളവിലെങ്കിലും ശരീരത്തിലെത്തിയാല്‍ നിര്‍ജലീകരണം, ഛര്‍ദി, വയറിളക്കം തുടങ്ങിയവ ഉണ്ടാകും. വലിയ അളവിലായാല്‍ ഗുരുതര അവസ്ഥക്കും കാരണമാകും. മിക്ക ആരാധനാലയങ്ങളിലടക്കം അരളി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി വന ഗവേഷകര്‍ രംഗത്തെത്തിയത്.
Discussion about this post