തായ്ലൻഡിലെ തായ് ഗുഹകളിൽ വവ്വാലുകളിൽ മനുഷ്യരിൽ പടരാൻ സാധ്യതയുള്ള പുതിയ വൈറസ് കണ്ടെത്തി. വൈറസിന് പേരിട്ടിട്ടില്ല. മനുഷ്യരിൽ പടരാൻ സാധ്യതയുള്ള വൈറസാണ് കണ്ടെത്തിയതെന്നും തീവ്രതയും വ്യാപന ശേഷിയും കണക്കാക്കിയിട്ടില്ലെന്നും ന്യൂയോർക് ആസ്ഥാനമായുള്ള ആരോഗ്യ സന്നദ്ധ സംഘടനയായ ഇക്കോ ഹെൽത്ത് അലയൻസ് മേധാവി ഡോ. പീറ്റർ ദസാക് പറഞ്ഞു. ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസ് അതിവേഗം ലോകത്താകെ പടർന്ന അനുഭവമുള്ളതിനാൽ ആരോഗ്യ അധികൃതർ ജാഗ്രതയിലാണ്. വവ്വാലിൽനിന്ന് പടരുന്ന മാരക ശേഷിയുള്ള നിപ വൈറസ് കേരളത്തിൽ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. വ്യാപന ശേഷി കുറവാണെങ്കിലും കൊറോണയേക്കാൾ മരണം വിതക്കാൻ ശേഷിയുള്ള മാരക വൈറസാണ് നിപ. തായ്ലൻഡിൽ കണ്ടെത്തിയത് നിപയല്ല എന്നാണ് റിപ്പോർട്ട്.
Discussion about this post