സംസ്ഥാനത്തെ പൊലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാം പൊലീസുകാരുടെ ആത്മഹത്യയെ കുറിച്ചു നടത്തിയ പഠനത്തെ തുടര്‍ന്നാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഒന്‍പതു നിര്‍ദേശങ്ങളാണ് ഡിജിപി മുന്നോട്ട് വയ്ക്കുന്നത്. സമ്മര്‍ദം കുറയ്ക്കുന്നതിനായി വിവാഹ വാര്‍ഷികത്തിനും കുട്ടികളുടെ പിറന്നാളിനും പരമാവധി അവധി നല്‍കണം, ആഴ്ചയില്‍ ഒരുദിവസം യോഗ പരിശീലനം, ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ കണ്ടെത്തി സ്റ്റേഷനില്‍ തന്നെ മെന്ററിങ് നല്‍കണമെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു. കുടുംബം, ആരോഗ്യം, സാമ്പത്തികം, ജോലിസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളാണ് പൊലീസുകാരെ ആത്മഹത്യയിലേക്കു നയിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. 2019ന്‌ശേഷം 69 പേരാണ് സംസ്ഥാനത്തെ പൊലീസ് സേനയില്‍ ജീവനൊടുക്കിയത്.
ഡോക്ടര്‍മാര്‍ക്കിടയിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും പൊതു സമൂഹത്തിലും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്‌ക്കെതിരെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുന്‍ കങഅ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പി ജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ ഡോക്ടര്‍ റുവൈസിനു പങ്കുണ്ടെന്ന വസ്തുത കണക്കിലെടുത്ത് കേസ് അന്തിമ തീരുമാനം ആകുന്നതുവരെ റുവൈസിനെ കങഅ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കങഅ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മര്‍ദ്ദമാണ് ഷെഹ്നയുടെ മരണകാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്.
ശ്വാസകോശത്തെ ബാധിക്കുന്ന വിചിത്ര രോഗമായി ലോകമെമ്പാടും കുട്ടികള്‍ക്കിടയില്‍ വൈറ്റ് ലങ് സിന്‍ഡ്രോം പടരുന്നു. ഇന്ത്യയില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉടനെ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനയില്‍ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗം പിന്നീട് അമേരിക്കയിലെ ഒഹിയോയില്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മുതല്‍ എട്ട് വയസ്സിനിടയിലുള്ള കുട്ടികളെയാണ് വൈറ്റ് ലങ് സിന്‍ഡ്രോം പ്രധാനമായും ബാധിക്കുന്നത്. ശ്വാസകോശത്തിനു മുകളില്‍ വെളുത്തപാടുകള്‍, ചുമ, പനി, ക്ഷീണം, തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണില്‍ നിന്ന് വെള്ളം, ഛര്‍ദ്ദി, വലിവ്, അതിസാരം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ന്യുമോണിയയുടേതിനു സമാനമായ ലക്ഷണങ്ങളുമായി ചൈനയിലാണ് വൈറ്റ് ലങ് സിന്‍ഡ്രോം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫ്ളുവന്‍സ, സാര്‍സ് കോവി-2 വൈറസ്, റെസ്പിറേറ്ററി സിന്‍ഷ്യല്‍ വൈറസ്, മൈകോപ്ലാസ്മ ന്യുമോണിയെ എന്ന ബാക്ടീരിയ എന്നിവ മൂലമാകാം വൈറ്റ് ലങ് സിന്‍ഡ്രോം ഉണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈ രോഗത്തിന്റെ കൃത്യമായ കാരണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്.
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയെന്ന് സംശയം. ആലുവയില്‍ ഭക്ഷ്യവിഷബാധ ലക്ഷണങ്ങളെ തുടര്‍ന്നു 12 പേര്‍ ചികിത്സ തേടി. ആലുവയിലെ പറവൂര്‍ കവലയിലെ ഹോട്ടലില്‍നിന്ന് ഇന്നലെ രാത്രി അല്‍ഫാം കഴിച്ചവര്‍ക്കാണു ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാവിലെ മുതല്‍ ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
ലോകത്തെ ആരോഗ്യരംഗം നേരിടുന്ന വലിയ വെല്ലുവിളി ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗകാരികളാണെന്ന് ആരോഗ്യവിദഗ്ധര്‍. ഈ രോഗകാരികള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളിലൂടെ ലോകത്ത് ഓരോ ഒമ്പത് മിനിറ്റിലും ഒരു ശിശുമരണം സംഭവിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. ഈ സാഹചര്യം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും തിരുവനന്തപുരത്ത് നടന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ ജിഎഎഫ്-2023 ല്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലോകത്ത് വര്‍ധിച്ചുവരുന്ന ആന്റിമൈക്രോബിയല്‍ പ്രതിരോധം എന്ന ഭീഷണി മറികടക്കാന്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു. ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണികളില്‍ ഒന്നായി ആന്റിമൈക്രോബിയല്‍ പ്രതിരോധത്തെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ജില്ലാ ആശുപത്രി തലത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ എറണാകുളം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നവ കേരള സദസ്സിന്റെ ഭാഗമായി എറണാകുളത്തെത്തിയ മന്ത്രി ജനറല്‍ ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ടീം അംഗങ്ങളേയും രോഗിയെയും കണ്ടു. ഒന്നര ആഴ്ച മുമ്പാണ് എറണാകുളം ജനറല്‍ ആശുപത്രി രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചത്. അരൂര്‍ സ്വദേശിയായ 25 വയസ്സുള്ള യുവാവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിക്കൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രി പുതിയ ചുവട് വച്ചത്. വൃക്ക ദാനം നല്‍കിയ അമ്മ ഡിസ്ചാര്‍ജായി. വൃക്ക സ്വീകരിച്ച യുവാവ് സുഖമായിരിക്കുന്നു. കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവമാറ്റ ശാസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലാതെ വേഗത്തില്‍ അവയവമാറ്റം സാധ്യമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിര്‍ഷായുടെ ഏകോപനത്തില്‍ യൂറോളജിസ്റ്റ് ഡോ. അനൂപ് കൃഷ്ണന്‍, നെഫ്രോളജിസ്റ്റായ ഡോ. സന്ദീപ് ഷേണായി, അനസ്‌തേഷ്യ ഡോ. മധു വി എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post