തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തില്‍ ഡോക്ടമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് പിന്നിലെ കാരണങ്ങള്‍ ചൂണ്ടികാട്ടിയുള്ള ഡോക്ടര്‍ സുല്‍ഫി നൂഹു ന്റെ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അടുത്തകാലത്തായി ഡോക്ടര്‍മാരുടെ ആത്മഹത്യകളുടെ എണ്ണം കുതിച്ചുയരുകയാണെന്നും ഈ വര്‍ഷം മാത്രം 11 ഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്തതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതില്‍ തന്നെ അറിയപ്പെടാത്ത ആത്മഹത്യാ ശ്രമങ്ങള്‍ നിരവധിയുണ്ട്. ഡോക്ടര്‍മാരുട ആത്മഹത്യകള്‍ക്ക് ജോലിയിലെ സ്ട്രെസ്, മാനസിക-ശാരീരിക ഉല്ലാസങ്ങള്‍ക്കുള്ള സമയ കുറവ്, വ്യക്തിപരമായ ചലഞ്ചുകളെ നേരിടുന്നതില്‍ പരാജയപ്പെടുന്ന മാനസികാവസ്ഥ, സമൂഹത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഉണ്ടാകുന്ന അമിതമായ പ്രതീക്ഷ, അതിനൊപ്പം വിചാരിക്കുന്ന പോലെ ഉയരാന്‍ കഴിയാത്ത അവസ്ഥ എന്നിങ്ങനെ കാരണങ്ങള്‍ നിരവധിയാണെന്ന് ഡോ.സുല്‍ഫി ചൂണ്ടിക്കാട്ടുന്നു. എട്ടാം ക്ലാസ് മുതല്‍ തന്നെ ആരംഭിക്കുന്ന എന്‍ട്രന്‍സ് പരിശീലന പരിപാടികള്‍ക്കൊടുവില്‍ ലഭിക്കുന്ന മെഡിക്കല്‍ സീറ്റ് കൂടുതല്‍ സ്ട്രെസ്സിലേക്ക് തള്ളിവിടുന്ന സാഹചര്യമാണെന്നും ശക്തമായ അടിത്തറയുള്ള കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ട്. ഡോക്ടര്‍മാരുടെ മാനസീക ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഡോക്ടര്‍മാരുടെ സമൂഹത്തിന് മാത്രമല്ല പൊതുസമൂഹത്തിനും സര്‍ക്കാരിനും കുടുംബാംഗങ്ങള്‍ക്കും തീര്‍ച്ചയായും ഉത്തരവാദിത്വമുണ്ട് എന്നും ഡോക്ടര്‍ സുല്‍ഫി നൂഹു ഫേസ്ബുക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓര്‍മ്മ നശിക്കാതെ Awake craniotomy പ്രകാരം പൂര്‍ണമായി നീക്കം ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. രോഗിയുടെ സംസാരം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തെ മുഴയായതിനാല്‍ ഓപ്പറേഷന്‍ ചെയ്ത ശേഷം സംസാരം നഷ്ടപെടാനുള്ള സാധ്യത കൂടുതലായിരുന്നു. അത് മറികടക്കാന്‍ രോഗിയെ സംസാരിപ്പിച്ചു കൊണ്ടാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വകാര്യ മേഖലയില്‍ 5 ലക്ഷത്തോളം ചെലവ് വരുന്ന ഓപ്പറേഷനാണ് സൗജന്യമായി നടത്തിയത്. ഓപ്പറേഷന് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. ഡോ. സുനില്‍ കുമാറിന്റെ നേതൃത്തിലുള്ള ന്യൂറോസര്‍ജറി വിഭാഗവും, ഡോ. ബാബുരാജിന്റെ നേതൃത്തിലുള്ള അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിന്ദു, ഡോ. സുനില്‍കുമാര്‍, ഡോ. നിഹിത എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള 10 ആരോഗ്യ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പഞ്ചിംഗ് നടപ്പിലാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും, അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 കോടി രൂപ അനുവദിച്ചെന്നും ആരോഗ്യ മന്ത്രി വ്യതമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. വിശദമായ ആത്മഹത്യാക്കുറിപ്പ് പൊലീസ് ഫ്‌ലാറ്റില്‍നിന്നും കണ്ടെത്തി. അമിതമായി അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണം. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്‌ലാറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ കണ്ടെത്തിയത്. സഹപാഠികളാണ് ഷഹ്ന അബോധവസ്ഥയില്‍ കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനുപിന്നാലെയാണ് ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുറിപ്പ് കണ്ടെത്തിയത്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് tv സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post