രാജ്യത്ത് അവയവമാറ്റ ശസ്ത്രക്രീയയില്‍ പുതുചരിത്രം കുറിച്ച് ഒരു ജില്ലാതല ആശുപത്രി. എറണാകുളം ജനറല്‍ ആശുപത്രിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയിലൂടെ രാജ്യത്തിനുതന്നെ മാതൃകയായി കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തുകാട്ടിയത്. 50 വയസ്സുകാരി അമ്മയാണ് 28 വയസ്സുള്ള മകന് വൃക്ക നല്‍കിയത്. ഇരുവരും സുഖമായിരിക്കുന്നു. ശസ്ത്രക്രീയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും അഭിനന്ദിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയനാകാന്‍ ആഗ്രഹിക്കുന്നവര്‍ കെസോട്ടോ രജിസ്‌ട്രേഷന്‍ ഇന്‍ചാര്‍ജ് ആയ സിസ്റ്റര്‍ സൗമ്യയെ പ്ലസ്91 8891924136 എന്ന നമ്പരില്‍ ബന്ധപ്പെടുക.
കൊച്ചിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായ ഹരിനാരായണനെ വെന്റിലേറ്ററില്‍നിന്നും മാറ്റി. ഹരിനാരായണന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ശസ്ത്രക്രീയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം വ്യക്തമാക്കി. മസ്തിഷ്‌കരണം സംഭവിച്ച സെല്‍വിന്‍ എന്ന യുവാവിന്റെ ഹൃദയം തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ചാണ് അടിയന്തിര ശസ്ത്രക്രീയ നടത്തിയത്. ഹൃദയത്തിന് പുറമെ ശെല്‍വിന്റെ വൃക്ക, പാന്‍ക്രിയാസ് ഉള്‍പ്പടെ 6 അവയവങ്ങളാണ് 6 പേര്‍ക്കായി ദാനം ചെയ്തത്.
കോവിഡിന് പിന്നാലെ ചൈനയില്‍ കടുത്ത ശ്വാസകോശ രോഗത്തിന് കാരണമാകുന്ന മെറ്റാരു അജ്ഞാത വൈറസ് വ്യപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി ഇന്ത്യ. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, അടിയന്തിര സാഹചര്യങ്ങളെ നേരിടാനും കിടക്കകള്‍ സജ്ജമാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പി.പി.ഇ കിറ്റ് അടക്കമുള്ള അടിയന്തിര വസ്തുക്കള്‍ ശേഖരിക്കാനും പ്രതിരോധ നടപടികള്‍ വിലയിരുത്താനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ കുട്ടികളില്‍ അജ്ഞാത വൈറസ് പടരുന്നതായ റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വൈറസ് വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ചൈനയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ചൈനയില്‍ അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കി കേരളം. രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിദഗ്ധ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയതായും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ചൈനയിലും മറ്റുചിലരാജ്യങ്ങളിലും ലോക്ക്ഡൗണ്‍ ദീര്‍ഘകാലമുണ്ടായിരുന്നു. അതിനുശേഷമുള്ള ഇളവ് മറ്റുരാജ്യങ്ങളുടേതെല്ലാം കഴിഞ്ഞാണ് ചൈന പിന്‍വലിച്ചത്. ഇത് കുഞ്ഞുങ്ങളില്‍ സ്വാഭാവികമായുണ്ടാകേണ്ട പ്രതിരോധശേഷി കുറച്ചതായി ആ?ഗോളതലത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാ?ഗമായാവാം ചൈനയിലെ രേ?ഗാവ്യാപനമെന്നാണ് വിദ?ഗ്ധര്‍ വിലയിരുത്തുന്നത്. എന്നിരുന്നാലും വളരെ സൂക്ഷ്മമായി തന്നെ സ്ഥിതി?ഗതികള്‍ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. ഡങ്കിപ്പനി വ്യാപന സാധ്യത പരിഗണിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗ പ്രതിരോധം വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇടവിട്ട് മഴ പെയ്യുന്നത് രോഗവ്യാപനം സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post