വാടക ഗർഭധാരണത്തിന് ജില്ലാ മെഡിക്കൽ ഓഫീസർ അനുമതിനൽകാത്തതിനെ തുടർന്നു യുവതി നൽകിയ ഹർജിയിൽ, പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സാമ്പത്തിക താത്പര്യമില്ലാത്ത പരോപകാരത്തിന്റെ ഭാഗമായാണെങ്കിൽ മാത്രമേ വാടക ഗർഭധാരണത്തിന് അനുമതി നൽകാനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. കൊല്ലത്ത് താമസിക്കുന്ന ദമ്പതിമാരാണ് വാടക ഗർഭാടരണത്തിനു അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പോലീസ് റിപ്പോർട്ട് എതിരാണെന്ന് ആണ് സർക്കാർ അഭിഭാഷകന്റെ റിപ്പോർട്ട്. ഇതേതുടർന്ന് വാടകഗർഭധാരണത്തിന് തയ്യാറായ യുവതി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. എന്നാൽ സാമ്പത്തികതാത്പര്യങ്ങൾ ഒന്നും ഇല്ലെന്ന് കണ്ടെത്തേണ്ടത് പോലീസാണെന്നത് കണക്കിലെടുത്ത് യുവതിയെ കേൾക്കാൻ കോടതി തയ്യാറായില്ല. തുടർന്നാണ് ഹർജിക്കാരുടെ ആവശ്യത്തിൽ അന്വേഷണം നടത്താൻ കോടതി വനിത ഓഫീസറേ ചുമതലപ്പെടുത്തണം എന്ന നിർദേശം നൽകിയത്.
മലയാളി നേഴ്സ്മാർക്ക് ജര്മനിയിൽ അവസരം. town എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഒഡെപെകുമായി ചേർന്ന് ജര്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. അങ്കമാലി ഒഡെപെക് ഓഫീസിൽ nov 5 നു നടക്കുന്ന തൊഴിൽ മേളയിൽ ജനറൽ നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 40 വയസ്സ്. പ്രതിമാസം 2400 യൂറോ മുതൽ 4000 യൂറോ വരെ ആണ് ശമ്പളം. വിസയും വിമാന ടിക്കറ്റും സൗജന്യ മായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന website സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0471 2329440 അല്ലെങ്കിൽ ,77364 96574 .
കേന്ദ്രം വിഹിതം വൈകുന്ന സാഹചര്യത്തിൽ ദേശീയ ആരോഗ്യ മിഷന് കേന്ദ്ര വിഹിതമായി 50 കോടി മുൻകൂർ നൽകി സംസ്ഥാനം.
മിഷന് കേന്ദ്ര വിഹിതമായി നിശ്ചയിച്ച തുകയിലെ ഒരു ഗഡുപോലും ഏഴു മാസമായിട്ടും കേന്ദ്രം അനുവദിക്കാത്ത സാഹചര്യത്തിൽ, പദ്ധതി പ്രവർത്തനം മുടങ്ങാതിരിക്കാനാണ് സർക്കാർ ഇടപെടൽ. എൻ.എച്ച്.എമ്മിന് 371 കോടിയാണ് കേന്ദ്ര വിഹിതം നൽകാമെന്ന് അറിയച്ചത്. ഇത് നാലു ഗഡുക്കളായി ലഭ്യമാക്കുമെന്ന് അറിയിപ്പിലുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക വർഷത്തിൽ ഏഴു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ മരുന്നിന്റെ പണം അടക്കം സമയത്തിന് നൽകാനാകാത്ത സ്ഥിതിയുണ്ട്. ആശ വർക്കർമാരുടെ പ്രതിഫലം, 108 ആബുലൻസ് ജീവനക്കാരുടെ വേതനം ഉൾപ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഇടപെടൽ.
കളമശ്ശേരി സ്‌ഫോടനത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്കും, ചികിത്സ കഴിഞ്ഞവർക്കും സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കുമായി ആരോഗ്യവകുപ്പിന്റെ ഓൺലൈൻ കൗൺസലിംഗ് സംവിധാനം ഒരുങ്ങി. കൗൺസലിംഗിന് 14416 ടെലിമനസ്സ്എന്ന നമ്പറിൽ ബന്ധപ്പെടാം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡി.എം.എച്ച്.പി നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ കൗൺസലിംഗ് വഴിയാണ് ഇതിനുള്ള സൗകര്യം. അതേസമയം കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ആകെ 17 പേരാണ് ചികിത്സയിലുള്ളത്. അതിൽ 14 പേര് ഐ സി യൂവിലാണ്, 3 പേരുടെ നില ഗുരുതരവും. അതേസമയം ആരോഗ്യം മെച്ചപ്പെട്ട 3 പേരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് ബി.എസ്.സി. നഴ്‌സിംഗ് ക്ലാസുകൾ ആരംഭിച്ചു. ചരിത്രത്തിലാദ്യമായി സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം ഈ വർഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വർധിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ മേഖലയിൽ 400 സീറ്റുകൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകൾ, സീപാസ് 150 സീറ്റുകൾ, കെയ്പ് 50 സീറ്റുകൾ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
എറണാകുളം ജില്ലയിലെ ആശമാർക്കുള്ള ആയുഷ് പരിശീലനത്തിന് തുടക്കമായി. ഒന്നാം ഘട്ടത്തിൽ ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ നിന്നും തെരഞ്ഞെടുത്ത 65 ആശമാർക്കാണ് പരിശീലനം നൽകുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദം, ഹോമിയോ , യോഗ തുടങ്ങിയ ആയുഷ് സേവനങ്ങളിലാണ് പരിശീലനം നൽകുന്നത്. ആലുവയിലെ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ നടന്ന പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ്/അസി.പ്രൊഫസറെ 70000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ നവംബർ 8ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ യോഗ്യത, വയസ്, സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനി…
Discussion about this post