കൃത്രിമ വെളിച്ചത്തെ അപേക്ഷിച്ച് സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിച്ച് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നെതര്‍ലന്‍ഡ്സിലും സ്വിറ്റ്സര്‍ലന്‍ഡിലുമുള്ള 13 പേരിലാണ് പഠനം നടത്തിയത്. കൃത്രിമ വെളിച്ചത്തെ അപേക്ഷിച്ചു പ്രകൃതിദത്ത വെളിച്ചത്തിലായിരിക്കെ ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ദീര്‍ഘനേരത്തേക്ക് സാധാരണ നിലയിലായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി. ശരീരത്തിലെ സിര്‍കാഡിയന്‍ റിഥത്തെ നിയന്ത്രിക്കുന്ന പിഇആര്‍1, സിആര്‍വൈ1 ജീനുകള്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന സമയത്താണ് കൂടുതല്‍ സജീവമായിരുന്നതെന്നും ഗവേഷണഫലം പറയുന്നു. ശരീരത്തിലെ മെച്ചപ്പെട്ട ചയാപചയത്തിനും പ്രമേഹ നിയന്ത്രണത്തിനും സൂര്യപ്രകാശമേല്‍ക്കുന്നത് കൂടുതല്‍ നല്ലതാണെന്ന് പഠനം വ്യക്തമാക്കുന്നു. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ, ജര്‍മനിയില്‍ നടന്ന വാര്‍ഷികയോഗത്തിലാണ് ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
എല്ലുകളുടെ ആരോഗ്യത്തിന് പ്രമേഹം ഭീഷണിയാണെന്ന് പഠനം. പ്രത്യേകിച്ചും പ്രായമായവരില്‍. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രമേഹമുള്ള പ്രായമായവരില്‍ ഗണ്യമായ 22 ശതമാനവും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 70 വയസ്സിനു മുകളിലുള്ളവരില്‍ ഏകദേശം 40 ശതമാനം ആളുകളെ ഈ പ്രശ്‌നം ബാധിക്കുന്നുണ്ട്. കൂടാതെ പാശ്ചാത്യ ലോകത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇത് ഇരട്ടിയായി കാണപ്പെടുന്നു. അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ സാര്‍കോപീനിയ എന്നറിയപ്പെടുന്ന അസ്ഥി പിണ്ഡത്തിന്റെയും പേശികളുടെയും നിര്‍ണായക പങ്കിനെ പറ്റിയും ഗവേഷകര്‍ ഊന്നിപ്പറയുന്നുണ്ട്. ദിവസവും 1000 മുതല്‍ 1200 മില്ലിഗ്രാം വരെ കാല്‍സ്യം കഴിക്കാതിരിക്കുക, സൂര്യപ്രകാശം എല്ക്കുന്നത് കുറയുക, വ്യായാമക്കുറവ് തുടങ്ങിയവ എല്ലിന്റെ ആരോഗ്യത്തെ ബാധിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കുവൈത്ത്. അല്‍ സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ നഴ്സുമാരില്‍ ഒരാളെ പുറത്താക്കിയെന്നും മറ്റൊരു നഴ്‌സിനെ പുറത്താക്കാനുള്ള നടപടി കുവൈത്ത് സ്വീകരിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ ഇത്തരം പോസ്റ്റുകളിടുന്നതില്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കാന്‍ ആലോചിക്കുന്നതായും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പാലസ്തീന്‍കാര്‍ തീവ്രവാദികളാണെന്ന് പറഞ്ഞ് ഇസ്രയേലിന്റെ പതാക പങ്കുവച്ചുകൊണ്ടാണ് നഴ്‌സ്മാര്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്.
തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നും ഇതിണവല്‍ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പറഞ്ഞു. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ തനിക്ക് വേറെ മാര്‍ഗമില്ല, ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരുമെന്നും ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യുമെന്നും അല്‍ഫോന്‍സ് പറഞ്ഞു.
മധ്യ-തെക്കന്‍ കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുനത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post