പുതിയ മരുന്നുകള്‍ക്കായുള്ള രാജ്യാന്തര ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇന്ത്യക്കാരെ അമിതമായി ഉപയോഗക്കുന്നതായി കണ്ടെത്തല്‍.ചില കേസുകളില്‍ ആകെ വോളന്റിയര്‍മാരുടെ 60 ശതമാനത്തിലധികം ഇന്ത്യക്കാര്‍ തന്നെയാകാറുണ്ടെന്ന് പിഎല്‍ഒഎസ വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്നോളജിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 2013 ജനുവരി മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലാണ് പഠനം നടത്തിയത്. ഇന്ത്യക്കാരെ പരീക്ഷണ പഠനങ്ങള്‍ക്ക് അമിതമായി ഉപയോഗിക്കുന്നതിനെതിരെ രാജ്യത്തെ ഡ്രഗ് റഗുലേറ്റര്‍മാര് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നതായും പഠനത്തില്‍ പറയുന്നു.
ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പർശം’ കാക്കാം ഹൃദയാരോഗ്യം എന്നപേരിൽ സംസ്ഥാനതല കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി – വീണാ ജോർജ്. മെഡിക്കൽ കോളേജുകളുടെയും ഹാർട്ട് ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകാലിലും 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗോവ–കൊങ്കൺ തീരത്തും വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. ഇതേതുടർന്ന് കേരളത്തിൽ പരക്കെ വരുന്ന അഞ്ചുദിവസം മിതമായ തോതിൽ മഴ കിട്ടുമെന്നു കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു.
നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാലുപേരും ഡബിൾ നെഗറ്റീവ് ആയി എന്നും മന്ത്രി അറിയിച്ചു. പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . നിയന്ത്രണമേഖല ഒഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ കഴിഞ്ഞ തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്.
Doctor Live Medical News Bulletin | Health News | Medical News Kerala | Doctor Live Tv
#nipahnews #nipahnewskerala #nipahnewstoday #veenageorge #worldheartday2023 #rain #rainnews #rainnewskerala #raintoday #globalclinicaltrialsinindianpeople #exploitationofIndianparticipantsinmedicaltrial
Discussion about this post