കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ജില്ലയിൽ മൂന്നാഴ്ചയ്ക്കിടെ 32 പേർക്കാണ് ഡെങ്കിപ്പനി സ്ഥിതീകരിച്ചത്. രോഗബാധിതരിൽ കൂടുതൽ പേരും കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ളവരാണ്. ഇതേ തുടർന്ന് ജില്ലയിൽ ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ ഇടവിട്ടുള്ള പണി ലക്ഷണങ്ങൾ കാണുന്ന മുറയ്ക്ക് സ്വയം ചികിത്സ പാടില്ലെന്നും ആശുപത്രികളിൽ റിപ്പോര്ടചെയ്യണമെന്നും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകിയിരുന്നു.
നിപ ഭീതിയിൽ ആശ്വാസം പകർന്നുകൊണ്ട് പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ സമ്ബർക്കപട്ടികയിൽ നിന്നും ഒഴിവാക്കിയതായും മന്ത്രി അഭിപ്രായപ്പെട്ടു. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും വെള്ളിയാഴ്ച രാവിലെ കിട്ടിയ റിപ്പോർട്ടിൽ 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവായതായും മന്ത്രി അറിയിച്ചു. നിലവിൽ 915 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. അതേസമയം, ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു എന്നും ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാന് എന്നും മന്ത്രി പറഞ്ഞു.
നേപ്പാളിൽ വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയ 22കാരന്റെ വയറ്റിൽ നിന്ന് 15 സെന്റീമീറ്റർ നീളമുള്ള കത്തി കണ്ടെത്തി. ആശുപത്രിയിൽ എത്തുന്നതിന്റെയ് തലേന്നു യുവാവിന് അടിപിടിക്കിടെ വയറിൽ കുത്തേറ്റിരുന്നു.
ഇതേ തുടർന്ന് യുവാവിന് ഒരു പ്രാദേശിക ആരോഗ്യ പ്രവർത്തകൻ മുറിവിന് സ്റ്റിച്ചിട്ട് കൊടുത്തിനു പിന്നാലെയാണ് ശക്തമായ വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടർ മാരുടെ നിർദ്ദേശ പ്രകാരം യുവാവിനെ ഏക്സ് റേ അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കിപ്പോഴാണ് കത്തി വയറിനുള്ളിൽ കുടുങ്ങിയെന്ന് കണ്ടെത്തിയത്.തുടർന്ന് ശസ്ത്രക്രിയയിലൂടെ കത്തി പുറത്തെടുത്തു. ആശുപത്രിവിട്ട യുവാവ് സുഖംപ്രാപിക്കുന്നതായി അധികൃതർ പറയുന്നു.
യു.കെയിൽ തുടർമരുന്നുകൾ ആവശ്യമില്ലാത്ത ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി.
അദിതി ശങ്കർ എന്ന പെൺകുട്ടിയിലാണ് ലണ്ടനിലെ ഗ്രേറ്റ് ഒർമോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ശസ്ത്രക്രിയ നടത്തിയത്. അതിഥിയുടെ മാതാവാണ് സ്വന്തം മകൾക്കായി വൃക്ക ധാനം ചെയ്തത്.
Discussion about this post