ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകളും ശനിയാഴ്ച ഓഫീസുകളും , ഞായറാഴ്ച വീടുകളുമാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. പനിക്ക് സ്വയം ചികിത്സ പാടില്ലെന്നും,സ്വകാര്യ ആശുപത്രികളിലെ പകർച്ചപ്പനി കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും മന്ത്രി നിർദ്ദേശിച്ചു. കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവർത്തകരെയും അഭിനദിച്ചുകൊണ്ട് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ. കോഴിക്കോട് ജില്ലയിൽ നിപ രോഗവ്യാപനം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ആത്മസമർപ്പണത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരേയും കെജിഎംഒഎ അഭിനന്ദിച്ചു. നിപ ആശങ്കയിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ KGMOA നന്ദിയോടെ സ്മരിക്കുന്നെന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ മുഹമ്മദ് ഹനീഷ് IAS ന്റെ മേൽനോട്ടം പ്രവർത്തനങ്ങളെ പൂർണതയിൽ എത്തിച്ചുവെന്നും
KGMOA അഭിപ്രായപ്പെട്ടു.
കേരളത്തിലെ തെക്കൻജില്ലകളിൽ മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെൽലോ അലെർട്ടു പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തിയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഈ ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്.കൂടാതെ സെപ്റ്റംബർ 22, 23 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സമ്മർദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പഠനത്തിൽ, സമ്മർദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരിൽ ഹൃദ്രോഗസാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തൽ. കാനഡയിലെ CHU ക്യുബെക് യൂണിവേഴ്സിറ്റി ലാവൽ റിസർച്ച് സെന്ററിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.സർക്കുലേഷൻ: Cardio Vascular Quality and Out comes എന്ന ജേർണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പതിനെട്ടു വർഷത്തോളം നീണ്ടുനിന്ന പഠനത്തിൽ 6,400 പേരിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
കൂടുതൽ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രിബ് ചെയ്യുക
Discussion about this post