കേരളത്തില്‍ നിപയുടെ രണ്ടാം വരവ് ടൂറിസത്തിന് പിന്നാലെ കാര്‍ഷിക മേഖലയിലും സൃഷ്ടിച്ചത് വന്‍ ആഘാതം. പഴങ്ങള്‍ തിന്നുന്ന വവ്വാലുകളാണ് നിപ്പയുടെ ഉറവിടമെന്ന വാര്‍ത്ത വന്നതോടെ റമ്പുട്ടാന്‍ കര്‍ഷകരാണ് വലഞ്ഞിരിക്കുന്നത്. വളരെയേറെ ശ്രദ്ധ നല്‍കി വളര്‍ത്തിയെടുത്ത റമ്പൂട്ടാന്‍ വില്പനക്കെത്തുന്ന ഘട്ടം വന്നപ്പോഴാണ് നിപ്പയുടെ ഭീതി വരുന്നത് അതോടെ നല്ല വില കിട്ടേണ്ട പഴങ്ങള്‍ എടുക്കാന്‍ ആളില്ലാതായി. കഴിഞ്ഞ വര്‍ഷം വരെ പഴം ഒരു കിലോ 100 രൂപ മൊത്ത വിലയിലും 140 രൂപ ചില്ലറ വിലയുമായിരുന്നു വില്പന.എന്നാല്‍ ഈവര്‍ഷം വെറുതെ കൊടുക്കാമെന്നു വച്ചാല്‍ പോലും ആവശ്യക്കാരില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കുമെന്നും ഐസിഎം ആറുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി എന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയില്‍ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകള്‍ മാത്രം തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കോഴിക്കോട് ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായും, കുട്ടിക്ക് നല്‍കിവന്ന ഓക്‌സിജന്‍ സപ്പോര്‍ട്ട് മാറ്റിയിതായും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അതേസമയം ചികിത്സയിലുള്ള മറ്റ് 3 പേരുടേയും ആരോഗ്യനിലയും തൃപ്തികരമാണ്. സംസ്ഥാനത്ത് ഇതുവരെ 323 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതില്‍ 317 എണ്ണം നെഗറ്റീവായാതായി മന്ത്രി പറഞ്ഞു. ഇതുവരെ 6 പോസിറ്റീവ് കേസുകളാണുള്ളത്. ആദ്യ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ മുന്‍നിര്‍ത്തി, പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നയാളെ മെഡിക്കോ ലീഗല്‍ എക്‌സാമിനേഷന് വേണ്ടി എത്തിക്കുമ്പോഴുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച മാര്‍ഗ്ഗരേഖ അംഗീകരിച്ച് മന്ത്രിസഭ. പ്രതിയുമായി മജിസ്‌ട്രേറ്റിന് മുമ്പാകെയോ ആശുപത്രികളിലെ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മുന്‍പാകെയോ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പുതുക്കിയ നടപടിക്രമങ്ങളാണ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്.കൊല്ലത്ത് ഡോക്ടര്‍ വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മാര്‍ഗരേഖ പുതുക്കിയത്.
ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി മുതല്‍ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവടങ്ങളില്‍ പ്രാക്ടീസ് ചെയ്യാം. ഇന്ത്യന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ , വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരം നേടിയതിന് പിന്നാലെയാണ് ബിരുദധാരികള്‍ക്ക് ഈ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് പത്ത് വര്‍ഷത്തേക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും ഇത് ഉപകരിക്കും.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്സ്‌ക്രൈബ് ചെയ്യുക
Discussion about this post