കോവിഡ്19 ബാധിരായ രോഗികളില്‍ 17.1 ശതമാനം ആളുകള്‍ ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് പഠനം. ഐസിഎംആറിന്റെ ക്ലിനിക്കല്‍ സ്റ്റഡീസ് ആന്‍ഡ് ട്രയല്‍സ് യൂണിറ്റാണ് പഠനത്തിന് പിന്നില്‍. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളായ ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹസംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ പലവിധ അസ്വസ്ഥതകളാണ് ഇവരില്‍ അനുഭവപ്പെടുന്നത്. കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 6.5 ശതമാനം രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തു ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടതായും പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിക്കപ്പെടും മുന്‍പ് വാക്സീന്‍ എടുത്തവരുടെ ഒരു വര്‍ഷത്തിനിടയിലുള്ള മരണ സാധ്യത കുറവായിരുന്നതായും പഠനം പറയുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
അന്നജം അഥവാ കാര്‌ബോഹൈഡ്രേറ്റില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം. ഗ്ലൂട്ടന്‍ ശരീരഭാരം കൂട്ടാന്‍ ഇടയാക്കുമെന്നു ന്യൂസീലന്‍ഡ് ഓട്ടാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മനുഷ്യന്‍ ഒരു ദിവസം കഴിക്കുന്ന ശരാശരി ഗ്ലൂട്ടന്റെ അളവായ 4.5 ശതമാനം ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം ദിവസവും എലികള്‍ക്കു നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഇവയുടെ തലച്ചോറിന്റെ ഹൈപ്പോതലാമിക് ഭാഗത്ത് ഇന്‍ഫ്‌ലമേഷന്‍ ഉണ്ടായതായി പഠനം വ്യക്തമാക്കുന്നു. തലച്ചോറിന്റെ ക്ഷതത്തിനും ശരീരഭാരം കൂട്ടാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഇന്‍ഫ്‌ലമേഷന്‍ കാരണമാകും. ഇത് ഓര്‍മശക്തിയെയും ബാധിക്കുമെന്ന് പഠനം പറയുന്നു.
ഒമിക്രോണിന്റെ പുതു വകഭേദമായ ബിഎ 2.86 അമേരിക്കയ്ക്കും ചൈനയ്ക്കും യുകെയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇസ്രായേലിനും പുറമേ കാനഡയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്കിലാണ് പിരോള എന്ന് കൂടി അറിയപ്പെടുന്ന ഈ വകഭേദം ആദ്യം കണ്ടെത്തുന്നത്. കോവിഡിന്റെ പുതുതരംഗത്തിന് അതിമാരക വ്യാപന ശേഷിയുള്ള ഈ പുതിയ വകഭേദം കാരണമാകുമോ എന്നതില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എക്‌സ്ബിബി.1.5 നെ അപേക്ഷിച്ച് 35 ജനിതക വ്യതിയാനങ്ങളാണ് ബിഎ.2.86നുള്ളത്. മുന്‍പ് കോവിഡ് ബാധിച്ചവരെയും പ്രതിരോധ വാക്‌സീന്‍ എടുത്തവരെയും ബാധിക്കാന്‍ തക്ക വ്യാപനശേഷി ബിഎ.2.86നുണ്ടെന്ന് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ശരീരഭാരം മാറ്റമില്ലാതെ നിലനിര്‍ത്തിയ പ്രായമായ സ്ത്രീകള്‍ ദീര്‍ഘകാലം ജീവിക്കാനുള്ള സാധ്യതയെന്ന് പഠനം. അഞ്ചോ അതിലധികമോ ശതമാനം ശരീരഭാരം നഷ്ടമായ സ്ത്രീകളെ അപേക്ഷിച്ച്, ശരീര ഭാരം മാറ്റമില്ലാതെ നിലനിര്‍ത്തുന്ന സ്ത്രീകള്‍ക്ക് 1.2 മുതല്‍ 2 മടങ്ങ് അധികം ദീര്‍ഘായുസ് എന്ന് പഠനം വ്യക്തമാക്കുന്നു. 54,437 മുതിര്‍ന്ന സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 56 ശതമാനം പേര്‍ 90 വയസിനു മുകളില്‍ ജീവിച്ചു. വ്യായാമമോ ഡയറ്റോ ചെയ്യാതെ തന്നെ, പ്രായമായ സ്ത്രീകളുടെ ഭാരം കുറഞ്ഞു വരുന്നത് അവരുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണെന്നും 90 വയസ്സ് വരെ ജീവിക്കാനുള്ള സാധ്യത 51 ശതമാനം കുറവാണെന്നും ഗവേഷകര്‍ പറയുന്നു.
അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉണ്ട്. എട്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒന്‍പതിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും പത്തിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് ഉള്ളത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post