കുട്ടികളുടെ മരണത്തിനുവരെ കാരണമാകുന്ന എന്‍സഫലിറ്റിസ് സിന്‍ഡ്രോമിന് പ്രധാന കാരണം ജപ്പാന്‍ ജ്വരം ആണെന്ന് ഐ സി എം ആറിന്റെ പഠന റിപ്പോര്‍ട്ട്. ശക്തമായ പനി രോഗിയെ കോമയിലേക്കടക്കം എത്തിക്കുന്ന അവസ്ഥയാണ് ഗുരുതര എന്‍സഫലിറ്റിസ് സിന്‍ഡ്രോം അഥവാ മസ്തിഷ്‌ക അണുബാധ. വാക്സിന്‍ എടുത്ത കുട്ടികളിലും രോഗം സ്തിരീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ജപ്പാന്‍ ജ്വരം തടയാനുള്ള വാക്സിന്‍ എടുത്തവരില്‍ 86.7 ശതമാനം പേരില്‍ മാത്രമേ വാക്സിന്‍ ഫലപ്രാപ്തിയുള്ളു എന്ന് പഠനം പറയുന്നു. 2023 ഇല്‍ കേരളത്തില്‍ എ ഇ എസ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. സംസ്ഥാനത്ത് വരുന്ന പത്താം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വിജയവാഡയില്‍ 7 വയസ്സുള്ള കുട്ടിയുടെ വയറില്‍ നിന്ന് അന്‍പതോളം ചെറിയ മാഗ്‌നെറ്റിക് ബോളുകള്‍ ഡോക്ടര്‍മാരുടെ സംഘം നീക്കം ചെയ്തു. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ നെഹാന്‍ ആര്യയെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എക്‌സറേയില്‍ മാഗ്നറ്റിക്ക് ബോളുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post