പയ്യന്നൂര്‍ നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേര്‍ക്ക് അപൂര്‍വരോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചതിനു പിന്നാലെ കോറോത്ത് മൂന്നു പേരില്‍ക്കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരില്‍നിന്നുള്ള സാമ്പിള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയോളമെടുക്കും പരിശോധനാഫലമറിയാന്‍. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തുള്ള കുളത്തില്‍ നിന്നാകാം രോഗകാരിയായ ബാക്ടീരിയ രണ്ടുപേരിലും എത്തിയത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇവര്‍ സ്ഥിരമായി കുളിക്കാറുണ്ടായിരുന്ന കുളം ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുളത്തിലെ വെള്ളവും പരിശോധനക്കയച്ചു.
ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതായി പഠനം. ‘ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണി’ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ അമ്പത് വയസിന് താഴെയുള്ളവര്‍ക്കിടയിലെ ക്യാന്‍സര്‍ തോത് ആണ് പഠനത്തില്‍ വിലയിരുത്തിയത്. സ്തനാര്‍ബുദവും വയറിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളും ആണ് കൂടുതലെന്ന് പഠനം വ്യക്തമാക്കുന്നു. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് ക്യാന്‍സര്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും യുവാക്കളില്‍ ക്യാന്‍സര്‍ നിര്‍ണ്ണയം കൂടിയതായും പഠനം പറയുന്നു. അതേസമയം അമ്പതോ അതിലധികോ പ്രായമുള്ളവരിലെ ക്യാന്‍സര്‍ നിര്‍ണയത്തിന്റെ തോത് കുറഞ്ഞതായും പഠനം പറയുന്നു.
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മലയോരമേഖലകളില്‍ ജാഗ്രത തുടരണമെന്നും നിര്‍ദേശമുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും. സെപ്റ്റംബര്‍ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചെസ് പോലുള്ള ?ഗെയിമുകളില്‍ ഏര്‍പ്പെടുന്നതും കമ്പ്യൂട്ടര്‍ ഉപയോ?ഗിക്കുന്നതുമൊക്കെ മുതിര്‍ന്നവരില്‍ ഡിമെന്‍ഷ്യ രോ?ഗസാധ്യത കുറയ്ക്കാമെന്ന് ?പഠനം. ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയില്‍ നിന്നുള്ള ?ഗവേഷകരാണ് പഠനത്തിനു പിന്നില്‍. തുന്നല്‍, പെയിന്റിങ് തുടങ്ങിയവയേക്കാള്‍ ഗുണം ചെയ്യുന്നവയാണ് ഇവയെന്നും പഠനത്തില്‍ പറയുന്നു. വിദ്യാഭ്യാസ സംബന്ധമായ ക്ലാസ്സുകളില്‍ ഏര്‍പ്പെടല്‍, ദൈനംദിന കാര്യങ്ങള്‍ കുത്തിക്കുറിക്കല്‍, പദപ്രശ്‌നം പൂരിപ്പിക്കല്‍ തുടങ്ങിയവയില്‍ സജീവരായവരില്‍ ഡിമെന്‍ഷ്യ സാധ്യത സമപ്രായക്കാരെ അപേക്ഷിച്ച് 11 ശതമാനം വരെ കുറവായിരിക്കുമെന്നും പഠനം പറയുന്നു. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാര്‍ക്കിന്‍സണ്‍സ് രോഗത്തോടൊപ്പം ഉണ്ടാകുന്ന ചെറിയരീതിയിലുള്ള ഹാലൂസിനേഷന്‍ വൈജ്ഞാനിക തകര്‍ച്ച വേഗത്തിലാകുന്നതിന്റെ ലക്ഷണമാണെന്ന് പഠനം. സ്വിറ്റ്സര്‍ലന്റിലെ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ബാഴ്സലോണയിലെ സാന്റ് പൗ ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനത്തിന് പിന്നില്‍. നേച്വര്‍ മെന്റല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചവരില്‍ കാഴ്ച്ച, കേള്‍വി, സ്പര്‍ശനം, രുചി എന്നിവയുമായി ബന്ധപ്പെട്ട പലതരം ഹാലൂസിനേഷന്‍ ഉണ്ടാകാറുണ്ട് എന്നും ഇത് വൈജ്ഞാനിക തകര്‍ച്ച വേഗത്തിലാകുന്നതിന്റെ ലക്ഷണമാണ് എന്നുമാണ് പഠനം പറയുന്നത്. വിറയല്‍,മുറുക്കം പോലുള്ള പല പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങളും അനുഭവപ്പെടുന്നതിനു മുമ്പേ ചെറിയ രീതിയിലുള്ള ഹാലൂസിനേഷന്‍ ഉണ്ടാകാമെന്നും പഠനം വ്യക്തമാക്കുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post