സംസ്ഥാനത്ത് വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ദുരന്ത നിവാരണ അതോറിറ്റി. മഴവെള്ള ശേഖരണമടക്കം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തല്‍. മഴ കുറയുകയും അള്‍ട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകല്‍ച്ചൂടും കൂടി. സംസ്ഥാനത്ത് സാധാരണയേക്കാള്‍ 47 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. വരള്‍ച്ച നിര്‍ണയ പ്രക്രിയയുടെ ഭാഗമായുള്ള ആദ്യഘട്ട പഠന റിപ്പോര്‍ട്ട് കെസ്ഡിഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. അതേസമയം, വരുന്ന അഞ്ച് ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ ബൈജു നാഥ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. അതേസമയം, മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പൊലീസ് അപ്പീല്‍ പോകില്ലന്ന് അറിയിച്ചിട്ടുണ്ട്. പകരം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കും. ഗവണ്മെന്റ് ഡോക്ടേര്‍സ് ആയതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രൊസിക്യൂഷന്‍ അനുമതി വാങ്ങണം എന്നും പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 29 ന് നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ കേസ് വീണ്ടും പരിഗണിക്കും.
മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് രണ്ടു സ്ത്രീകളടക്കം 8 പേര്‍ മരിച്ചു. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. വിനോദസഞ്ചാരികളില്‍ ചിലര്‍ പുലര്‍ച്ചെ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം ഉത്തര്‍പ്രദേശ് സ്വദേശികളാണ്. അപകടത്തില്‍ പരുക്കേറ്റവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
തിരു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രോസ്റ്റേറ്റ് രോഗികള്‍ക്കു താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടി വാങ്ങിയ ഉപകരണം ഡോക്ടര്‍ കേടാക്കിയെന്ന ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പുറത്ത്. ശസ്ത്രക്രിയയ്ക്കായുള്ള എന്‍ഡോസ്‌കോപ്പി ക്യാമറയാണ് തകരാറിലാക്കിയത്. ഉപകരണത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഇതുവരെ നടപടിയായില്ല. ഇതോടെ രണ്ടു മാസത്തിനിടെ 130 ശസ്ത്രക്രിയകള്‍ മുടങ്ങി. സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകയില്‍ യാഡ്ഗിര്‍ ജില്ലയില്‍ മലിനംജലം കുടിച്ച് 40 വയസുകാരി മരിച്ചതോടെ ഈ വര്‍ഷം ജില്ലയില്‍ ഇതുവരെ മലിനജലം കുടിച്ചു മരിച്ചവരുടെ എണ്ണം നാലായി. മലിനജലം കുടിച്ച ഇരുപതിലേറെ പേരെ ഛര്‍ദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയുടെ മരണം ഛര്‍ദിയും വയറിളക്കവും മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മലിനജലം കുടിച്ചതാണ് ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് ഗ്രാമീണരുടെ പരാതി. ഗ്രാമത്തിലെ ജലശുദ്ധീകരണ സംവിധാനം പ്രവര്‍ത്തനരഹിതമാണെന്നും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറായില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
മൊബൈല്‍ഫോണ്‍ ഉപയോ?ഗം എല്ലാപ്രായക്കാരിലും ആരോ?ഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും കുട്ടികളില്‍ അതല്‍പം ?ഗുരുതരമാണെന്ന് പഠനം. കുട്ടികളുടെ മാനസികവികസനത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോ?ഗത്തിന് കാര്യമായ പങ്കുണ്ടെന്നാണ് പഠനം പറയുന്നത്. ഒരുവയസ്സു പ്രായമുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. ഒരുവയസ്സുള്ളപ്പോള്‍ ഒന്നുമുതല്‍ നാലുമണിക്കൂര്‍ വരെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനിനു മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളില്‍ പില്‍ക്കാലത്ത് ആശയവിനിമയ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ടെന്ന് പഠനം പറയുന്നു. രണ്ടുവയസ്സാകുമ്പോഴേക്കും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങുമെന്നും പഠനത്തിലുണ്ട്. ജാമാ പീഡിയാട്രിക്‌സ് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുറകിലോട്ടുള്ള നടത്തം ശീലമാക്കുന്നത് സാധാരണ മുമ്പോട്ടുള്ള നടത്തത്തേക്കാള്‍ ?ഗുണംചെയ്യുമെന്ന് ?ഗവേഷകര്‍. വ്യായാമത്തിനൊപ്പം പുറകിലേക്കു നടക്കുന്നതുകൂടി ശീലമാക്കുന്നത് ശാരീരികാരോ?ഗ്യത്തിനൊപ്പം മാനസികസൗഖ്യത്തിനും ?ഗുണം ചെയ്യും. നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തുടയെല്ലിനു സമീപത്തെ പേശികള്‍ക്കും കാല്‍മുട്ടിനും പുറകിലേക്കു നടക്കുന്നത് നല്ലതാണെന്ന് പഠനം പറയുന്നു. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും ഏകോപനകഴിവുകള്‍ മെച്ചപ്പെടുത്താനും മാത്രമല്ല പുറകിലേക്കു നടക്കുന്നതിന് ശ്രദ്ധകൂടുതല്‍ ചെലുത്തേണ്ടതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുമെന്നാണ് ഗവേഷകരുടെ വാദം.
വയനാട് മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 9 തൊഴിലാളികള്‍ മരണമടഞ്ഞു. പ്രിയപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post