നട്ടെല്ല് നിവര്‍ത്തി ഇരിക്കണമെന്ന വര്‍ഷങ്ങളായുള്ള സിയയുടെ സ്വപ്നം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറിയിലൂടെ പൂവണിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എസ്.എം.എ എന്ന അപൂര്‍വ്വ രോഗം ബാധിച്ച സിയയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസംമുട്ട് ഉണ്ടായില്ലെന്നും എട്ടുമണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നട്ടെല്ലിലെ കശേരുക്കളില്‍ ടൈറ്റാനിയം നിര്‍മിത റോഡുകളുള്‍പ്പെടെയുള്ളവ ഘടിപ്പിച്ചു വളവ് നേരെയാക്കിയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന സര്‍ജറി ആരോഗ്യകിരണം പദ്ധതിയിലൂടെ സൗജന്യമായാണ് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഈ നേട്ടം സ്വന്തമാക്കുന്നത്.
മകളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചു പങ്കുവെച്ച് ബോളിവുഡ് നടി ബിപാഷ ബസു. ദേവി ബസു സിങ് ?ഗ്രോവര്‍ എന്നുപേരിട്ടിരിക്കുന്ന മകള്‍ ഹൃദയത്തില്‍ രണ്ട് ദ്വാരങ്ങളോടെയാണ് ജനിച്ചതെന്നും വെറും മൂന്നുമാസം പ്രായമുള്ളപ്പോള്‍ ദേവിക്ക് സര്‍ജറി വേണ്ടിവന്നിരുന്നു എന്നും ബിപാഷ പറഞ്ഞു. ഏതൊരമ്മയ്ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നാണ് താന്‍ ആ?ഗ്രഹിക്കുന്നതെന്നും ബിപാഷ പറഞ്ഞു. ഇന്‍സ്റ്റ?ഗ്രാം ലൈവിനിടെ നടി നേഹ ധൂപിയയുമായി വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് ബിപാഷ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാകുന്നതിനോട് വിമുഖത പ്രകടിപ്പിച്ച് പാര്‍ലമെന്ററി സമിതി. രാജ്യത്തിന് നല്ല ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അതിനാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം വേണമെന്നും സമിതി വ്യക്തമാക്കി. സിവില്‍ സര്‍വീസ് കടമ്പ കടക്കുന്നവരില്‍ സമീപകാലത്ത് നല്ലൊരുപങ്കും ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമാണെന്ന് പാര്‍ലമെന്റിന്റെ നിയമ, നീതിന്യായ സമിതി ചൂണ്ടിക്കാട്ടി. 2011നും 2020നും ഇടയില്‍ 10,679 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നിയമിക്കപ്പെട്ടത്തില്‍ 5880 പേര്‍ എഞ്ചിനീയറിങ്ങും 1,130 പേര്‍ മെഡിക്കല്‍ പശ്ചാത്തലത്തില്‍ നിന്നും ഉള്ളവരാണ്.
ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ അധ്യാപകനായ പ്രതിയെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ സ്വാഗതം ചെയ്ത് കെ.ജി.എം.ഒ.എ. ആശുപത്രി ആക്രമണങ്ങള്‍ക്കെതിരായ മാതൃകാപരമായ നടപടികള്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായകമാകും, ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ക്ക് പുറമേ, ബാധകമാകുന്ന കേസുകളില്‍ വകുപ്പുതല നടപടികളും ഉറപ്പു വരുത്തുന്നത് ശ്ലാഘനീയമാണെന്നും ഗഏങഛഅ പ്രസിഡന്റ് ഡോ.സുരേഷ്. ടി.എന്‍, ജനറല്‍ സെക്രട്ടറി ഡോ.സുനില്‍. പി.കെ എന്നിവര്‍ സംയുക്തമായി പ്രസ്താവനയിലൂടെ അറിയിച്ചു.
അമ്മക്കും കുഞ്ഞിനും ഗുണനിലവാരം ഉറപ്പുവരുത്തി സൗഹാര്‍ദ്ദ പരമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ആശുപത്രികളില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാതൃ ശിശു സൗഹൃദ ആശുപത്രി സംരംഭങ്ങള്‍ക്കുള്ള അംഗീകാരം സ്വന്തമാക്കി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. മുലയൂട്ടല്‍ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജാണ് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ദേശീയ ആരോഗ്യ മിഷനുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ എംബിഎഫ്എച്ച്‌ഐ അക്രിഡിറ്റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പെരുമ്പാവൂരിലെ വെങ്ങോലയില്‍ ഇതരസംസ്ഥാന കുട്ടികളുടെ സംരക്ഷണത്തിനായി ക്രഷ് പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ജില്ല കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് രാവിലെ 10.30 നു ക്രഷ് ഉദ്ഘാടനം ചെയ്തു. അച്ഛനമ്മമാരുടെ തൊഴില്‍ സമയത്തിന് അനുസരിച്ച് 6 മാസം മുതല്‍ 6 വയസ്സ് വരെ ഉള്ള കുട്ടികള്‍ക്കായി രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണി വരെയാണ് ക്രഷ് പ്രവര്‍ത്തിക്കുക. വെങ്ങോലയിലെ സോ മില്‍ പ്ലൈവുഡ് അസ്സോസിയേഷനും, സിഐഐയും ചേര്‍ന്നാണ് ക്രഷിന്റെ സാമ്പത്തിക ചെലവ് ഏറ്റെടുത്തിരിക്കുന്നത്.
കുട്ടികളെ പൊലീസ് സ്റ്റേഷനുകളില്‍ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. 15 വയസില്‍ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കാന്‍ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നടപടി കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവ രൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍.
മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം വാക്സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പൂര്‍ണമായോ ഭാഗികമായോ വാക്സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികളും വാക്സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സഹായത്തോടെയും വാക്സിനേഷന്‍ നടത്തും.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post