എന്താണ് എയര്‍ എംബോളിസം. പത്തനംതിട്ടയില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തി ആശുപത്രിയില്‍കടന്ന യുവതി സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമത്തില്‍ ഉപയോഗിച്ച എയര്‍ എംബോളിസം എന്ന മെഡിക്കല്‍ സാഹചര്യം ചര്‍ച്ചയാവുകയാണ്. ഈ അവസരത്തില്‍ നമുക്ക് പരിശോധിക്കാം എന്താണ് എയര്‍ എംബോളിസം. വായു കടക്കുകവഴി രക്തകുഴലുകളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന പ്രക്രിയ ആണ് എയര്‍ എംബോളിസം. ഗ്യാസ് എംബോളിസം എന്നും ഇത് അറിയപ്പെടുന്നു. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ രക്തക്കുഴലുകള്‍ പൊട്ടാനും മരണം വരെ സംഭവിക്കാനും ഇടയാകും. കൂടാതെ ശ്വാസകോശം അമിതമായി വികസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. ഹൃദയം , ശ്വാസകോശം എന്നിവയ്ക്ക് പുറമെ കേന്ദ്ര നാഡീവ്യൂഹത്തെയും ഈ അവസ്ഥ ബാധിച്ചേക്കാം. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി ഇഞ്ചക്ഷനുമുമ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ സിറിഞ്ചിനെ വായുമുക്തമാക്കുന്നത് നാം കാണാറുണ്ട്.
കഴിഞ്ഞ ജൂണ്‍ ഒന്നിന് പള്ളിയില്‍ കുര്‍ബാനക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17കാരി ആന്‍ മരിയ അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ ആന്‍മരിയയെ കട്ടപ്പനയില്‍നിന്നും കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാന്‍ നാട് കൈകോര്‍ത്തതും 139 കിലോമീറ്റര്‍ രണ്ടു മണിക്കൂര്‍ 39 മിനിറ്റുകൊണ്ട് പിന്നിട്ട് ആന്‍ മരിയയെ ആശുപത്രിയിലെത്തിച്ചതും വലിയ വാര്‍ത്തയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ആദ്യ ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
മകളുടെ ആദ്യ ആര്‍ത്തവം കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കള്‍. ഉത്തരാഖണ്ഡിലാണ് സംഭവം. സംഗീത അധ്യാപകനായ ജിതേന്ദ്ര ഭട്ട് തന്റെ 13 വയസുള്ള മകള്‍ രാഗിണിയുടെ ആദ്യ ആര്‍ത്തവം ആഘോഷിക്കാനായി ബന്ധുക്കള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചത് ആര്‍ത്തവത്തെ കുറിച്ച് തുറന്നു സംസാരിക്കാനുള്ള സാഹചര്യത്തിലേയ്ക്ക് നമ്മുടെ സമൂഹമെത്തി എന്ന് തെളിയിക്കുന്ന സംഭവമാണ്. ‘ഹാപ്പി പിരീഡ് രാഗിണി’ എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ഒരു പ്രത്യേക കേക്കും പിതാവ് മകള്‍ക്കായി ഒരുക്കിയിരുന്നു. തന്റെ മകള്‍ക്ക് സംഭവിച്ചത് തീര്‍ത്തും സാധാരണ കാര്യമാണെന്നും പേടിക്കാനും നാണിക്കാനുമുള്ളതല്ലെന്നും മകള്‍ക്ക് മനസിലാക്കികൊടുക്കാനാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് ജിതേന്ദ്ര ഭട്ട് പറഞ്ഞു.
പത്തനംതിട്ട പരുമലയില്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്നുകയറി എയര്‍ എംപോളിസം എന്ന മാര്‍ഗത്തിലൂടെ പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതി അനുഷയുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്നും ഇരയുടെ ഭര്‍ത്താവ് അരുണ്‍ പോലീസിനോട് പറഞ്ഞു. അരുണിനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യമെന്ന് അനുഷ പൊലീസിന് മൊഴി നല്‍കി. ഇരുവരുടെയും ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കുറ്റകൃത്യം നടപ്പാക്കിയത് ആസൂത്രിതമായാണെന്നും അനുഷയെ തെളിവെടുപ്പിനായി കായംകുളത്തേക്ക് കൊണ്ടുപോകുമെന്നും പൊലീസ് പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. മൂന്നുതവണ കത്തുനല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മിഷന്‍ ഇന്ദ്രധനുഷ് എന്ന രാജ്യവ്യാപകമായ കുട്ടികളുടെ വാക്സിനേഷന്‍ യജ്ഞത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 1,16589 കുട്ടികള്‍ ഭാഗമാകും. ഇതിനൊപ്പം 18744 ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കും. ഓഗസ്റ്റ് ഏഴ് മുതല്‍ ഒക്ടോബര്‍ 14 വരെ മൂന്ന് ഘട്ടമായി നീണ്ടുനില്‍ക്കുന്ന തീവ്ര വാക്സിനേഷന്‍ യജ്ഞത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഭാര്യമാരും ഉള്‍പ്പെടുന്നുണ്ട്. മീസില്‍സ്, റുബെല്ല, ഡിഫ്തീരിയ, പെര്‍ട്ടൂസിസ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ വാക്സിനുകളാണ് പ്രധാനമായും കുട്ടികള്‍ക്ക് നല്‍കുക.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post